Saturday, December 28, 2024
Homeകേരളംഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ പൂഴ്ത്തിയ ഭാഗങ്ങൾ പുറത്തുവിടുന്നതിൽ ഇന്ന് തീരുമാനം.

ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ പൂഴ്ത്തിയ ഭാഗങ്ങൾ പുറത്തുവിടുന്നതിൽ ഇന്ന് തീരുമാനം.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ പൂഴ്ത്തിയ ഭാഗങ്ങൾ പുറത്തുവിടുന്നതിൽ തീരുമാനം ഇന്ന്. വിവരാവകാശ കമ്മീഷണറും കോടതിയും നിർദ്ദേശിച്ചിട്ടും സർക്കാർ പൂഴ്ത്തിയ ഭാഗങ്ങളാണ് പുറത്ത് വിടുക. വിവരാവകാശ കമ്മീഷണർ ഇക്കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമെടുക്കും. റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകളാണ് പൂഴ്ത്തിയത്.

വിവരാകാശ നിയമപ്രകാരമാണ് സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തുവിടുക. ഏതൊക്കെ ഭാഗം പുറത്തു വിടണമെന്നതിലും ഇന്ന് അന്തിമ തീരുമാനമുണ്ടാകും. വിവരാവകാശ കമ്മീഷണർ തീരുമാനമെടുത്താൽ ഇന്ന് തന്നെ പൂഴ്ത്തിയ ഭാഗങ്ങൾ പുറത്തുവന്നേക്കും. മാധ്യമ പ്രവർത്തകരുടെ രണ്ട് അപ്പീലുകളിൽ വിവരാവകാശ കമ്മിഷൻ ഇന്ന് എടുക്കാനിരിക്കുന്ന നിലപാട് അതീവ നിർണായകമാകും. നേരത്തെ അപേക്ഷ നൽകിയ മാധ്യമപ്രവർത്തകരോട് ഇന്ന് രാവിലെ 11 മണിയോടെ ഉത്തരവ് കൈപ്പറ്റാൻ വിവരാവകാശ കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.

2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ടതാണ് ഹേമ കമ്മിറ്റി രൂപീകരണത്തിലേക്ക് എത്തിച്ചത്. അതേ വർഷം ജൂലൈ ഒന്നിന് ഹേമ കമ്മിറ്റി നിലവിൽ വന്നു. സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു ആവശ്യം. രണ്ടുവർഷത്തിനുശേഷം 2019 ഡിസംബർ 31നാണ് കമ്മറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments