Thursday, December 26, 2024
Homeകേരളംആലപ്പുഴ കളർകോട് കാർ അപകടത്തിൽ പ്രതികരണവുമായി വാഹന ഉടമ ഷാമിൽ ഖാൻ

ആലപ്പുഴ കളർകോട് കാർ അപകടത്തിൽ പ്രതികരണവുമായി വാഹന ഉടമ ഷാമിൽ ഖാൻ

ആലപ്പുഴ: കളർകോട് കാർ അപകടത്തിൽ മരണപ്പെട്ട അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ തന്റെ കയ്യിൽ നിന്നും ഭക്ഷണം കഴിക്കാനാണെന്ന് പറഞ്ഞ് ആയിരം രൂപ ​വാങ്ങിയെന്നും അതാണ് ​ഗൂ​ഗിൾ പേ ചെയ്തതെന്നുമാണ് ഷാമിൽ ഖാൻ പറയുന്നത്. പരിചയത്തിന്റെ പുറത്താണ് വാഹനം കൊടുത്തതെന്നും താൻ അവരെ സഹായിക്കുകയാണ് ചെയ്തതെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

എന്റെ കയ്യിൽ നിന്നും അവർ ആയിരം രൂപ വാങ്ങിയിരുന്നു. അതാണ് ​ഗൂ​ഗിൾ പേ ചെയ്ത് തന്നത്. അതൊരിക്കലും വാടകയായിരുന്നില്ല, ഭക്ഷണം കഴിക്കാനാണ് പണം വാങ്ങിയതെന്നാണ് ഷാമിൽ പറയുന്നത്. എന്നാൽ, ഷാമിലിന്റെ വാക്കുകൾ കളവാണെന്നാണ് പൊലീസ് പറയുന്നത്. വാഹനം ഓടിച്ച ​ഗൗരീശങ്കർ ഉടമയ്ക്ക് പണം ​ഗൂ​ഗിൾ പേ ചെയ്തെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാറുമായി പരിചയമുണ്ട്. ആ പരിചയത്തിന്റെ പേരിലാണ് വാഹനം നൽകിയതെന്നാണ് അപകടം ഉണ്ടായതിന് പിന്നാലെ വാഹന ഉടമ ഷാമിൽ ഖാൻ പറഞ്ഞത്. സിനിമയ്ക്ക് പോകുന്നതിനാണ് കുട്ടികൾ വാഹനം ചോദിച്ചതെന്നും അവധി ആയതിനാൽ, സിനിമയ്ക്ക് പോകാനാണെന്ന് കുട്ടികൾ പറഞ്ഞെന്നും അന്ന് ഷാമിൽ ഖാൻ പറഞ്ഞിരുന്നു. അപകടത്തിൽ മരിച്ച മുഹമ്മദ് അബ്ദുൽ ജബ്ബാറാണ് വാഹനം വാടകയ്ക്ക് ചോദിച്ചത്. വാഹനം കൊടുക്കാൻ മടിച്ചപ്പോൾ സഹോദരനെ ക്കൊണ്ട് വിളിപ്പിച്ചു വെന്നുമായിരുന്നു വാഹന ഉടമ പറഞ്ഞത്.

ആലപ്പുഴയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാര്‍ ഓടിച്ച വിദ്യാര്‍ഥിയെ പ്രതി ചേര്‍ക്കണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കോടതി നിര്‍ദേശപ്രകാരം കാര്‍ ഓടിച്ച ഗൗരീശങ്കറിനെ പ്രതിയാക്കും. വാഹന ഉടമയെ ഇന്ന് ചോദ്യം ചെയ്യാനാണ് സാധ്യത.

പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വാഹന അപകടത്തിൽ ചികിത്സയിലായിരുന്ന മറ്റൊരു വിദ്യാർത്ഥി ആൽബിൻ ജോർജ് ഇന്നലെ വൈകുന്നേരം മരിച്ചിരുന്നു. ഇതോടെ വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. കാറിൽ 11 പേരാണ് ഉണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments