Thursday, December 26, 2024
Homeകേരളംഓൺലൈനിലൂടെ വൻ തുക വാ​ഗ്ദാ​നം ചെ​യ്ത് തട്ടിയത് 3.5 ലക്ഷം; മൂന്നുപേർ അറസ്റ്റിൽ.

ഓൺലൈനിലൂടെ വൻ തുക വാ​ഗ്ദാ​നം ചെ​യ്ത് തട്ടിയത് 3.5 ലക്ഷം; മൂന്നുപേർ അറസ്റ്റിൽ.

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​യു​ടെ മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ഓ​ൺ​ലൈ​നി​ലൂ​ടെ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് അ​ത്തോ​ളി​യി​ലെ അ​ബ്ദു​ൽ​ഗ​ഫൂ​ർ, കു​റ്റി​ക്കാ​ട്ടൂ​രി​ലെ അ​ബ്ദു​ൽ മ​നാ​ഫ്, തൃ​ശൂ​ർ സ്വ​ദേ​ശി സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൂ​ത്തു​പ​റ​മ്പ് ആ​ന​ന്ദം ഹൗ​സി​ൽ അ​ഭി​ന​വി​ന്റെ പ​രാ​തി​യി​ലാ​ണ് മൂ​ന്നു​പേ​ർ​ക്കെ​തി​രെ കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്ര​തി​ക​ൾ ഗ്ലോ​ബ​ൽ ട്രേ​ഡി​ങ് ക​മ്പ​നി എ​ന്ന പേ​രി​ൽ വ​ൻ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് പ​ണം നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഉ​യ​ർ​ന്ന ലാ​ഭം പ്ര​തീ​ക്ഷി​ച്ച് അ​ഭി​ന​വ് ത​ന്റെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ്ര​തി​ക​ൾ നി​ർ​ദേ​ശി​ച്ച അ​ക്കൗ​ണ്ടി​ലേ​ക്ക് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ 3,45,000 രൂ​പ അ​യ​ച്ചു​കൊ​ടു​ത്തു. പി​ന്നീ​ട് ലാ​ഭ​മോ പ​ണ​മോ തി​രി​ച്ചു കി​ട്ടാ​തെ വ​ന്ന​പ്പോ​ഴാ​ണ് പൊ​ലീ​സി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. ഹ​രി​ക്കു​ട്ട​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments