Wednesday, December 4, 2024
Homeസ്പെഷ്യൽഡിസംബര്‍ 2; കംപ്യൂട്ടര്‍ സാക്ഷരതാ ദിനം.

ഡിസംബര്‍ 2; കംപ്യൂട്ടര്‍ സാക്ഷരതാ ദിനം.

സാക്ഷരതാ ദിനം എന്നപോലെ കമ്പ്യൂട്ടര്‍ സാക്ഷരതയ്ക്കായി നീക്കിവച്ചിരിക്കുന്ന ദിനമാണ് ഡിസംബര്‍ 2. ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ കമ്പനിയായ എന്‍.ഐ.ഐ.ടിയാണ് കംപ്യൂട്ടര്‍ സാക്ഷരതാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പഠനമികവും വളര്‍ച്ചയുമാണ് ഈ ദിനത്തിലൂടെ നടപ്പിലാക്കാന്‍ അവര്‍ ലക്ഷ്യമിട്ടത്.

കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഇമെയില്‍ തയ്യാറാക്കുക, ഇന്റര്‍നെറ്റ് ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കുക, തുടങ്ങിയ അടിസഥാന കാര്യങ്ങളില്‍ പ്രാപ്തരായവരെയാണ് കമ്പ്യൂട്ടര്‍ സാക്ഷരരായി സാങ്കേതിക ലോകം വിലയിരുത്തുന്നത്. കമ്പ്യൂട്ടറിലൂടെമാത്രം വിവരങ്ങള്‍ കൈമാറുന്ന കാലത്ത് എല്ലാവരെയും അതിന് പ്രാപ്തരാക്കുകയെന്നതാണ് ഇങ്ങനെയൊരു ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.

കമ്പ്യൂട്ടർ സാക്ഷരത.

എഴുത്തും വായനയും എന്ന പോലെ തന്നെ കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള അറിവുണ്ടെന്ന് സൂചിപ്പിക്കാനുള്ള പദമാണ്‌ കമ്പ്യൂട്ടർ സാക്ഷരത. കമ്പ്യൂട്ടർ ഉപയോഗിച്ച്‌, ഇമെയിൽ തയ്യാറാക്കുക, എഴുത്തുകുത്തുകൾ നടത്തുക, ഇന്റർനെറ്റ്‌ ഉപയോഗിച്ച്‌ വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയ പ്രാഥമിക കാര്യങ്ങളിൽ അറിവുള്ളവരെ കമ്പ്യൂട്ടർ സാക്ഷരത നേടിയവർ എന്നു വിളിക്കാം.

എഴുത്തും വായനയും സംബന്ധിച്ചു സംസാരിക്കുമ്പോൾ, സാക്ഷരതയ്ക്കു നിശ്ചിതമായ മാനദണ്ഡങ്ങളുണ്ടെങ്കിലും, കമ്പ്യൂട്ടർ സാക്ഷരതയുടെ കാര്യത്തിൽ അപ്രകാരം മാനദണ്ഡങ്ങൾ ഇല്ല.
കേരളത്തിൽ ഗവർണ്മെന്റ് തലത്തിൽ കമ്പ്യൂട്ടർ ‍ സാക്ഷരത പ്രചരിപ്പിക്കുന്ന വിഭാഗമാണ് അക്ഷയ പദ്ധതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments