കന്യാമറിയമെ
കനിവിൻ രൂപമെ
നൻമതൻ നിറവെ
സ്നേഹസ്വരൂപന്
ജൻമം പകർന്ന
സ്നേഹമയി മാതേ
ലോകം നയിക്കുന്നാ
കൈവിരൽത്തുമ്പേന്താൻ
കാലം കരുതിയ
കാവ്യമെ
പാരിൻ പ്രകാശമാം
ദീപം കൊളുത്തുവാൻ
കാലം കരുതിയ
പുണ്യമെ
നിന്നാർദ്രമിഴികൾ
പകർന്ന വെളിച്ചം
പാരിനെ നയിക്കുന്നു
നിന്റെ സ്നേഹാർദ്രത
വാനിലുയർന്നു
പൂമഴ പെയ്യുന്നു
കന്യാമറിയമെ
കനിവിൻ രൂപമെ
നൻമതൻ നിറവെ
സ്നേഹസ്വരൂപന്
ജൻമം പകർന്ന
സ്നേഹമയി മാതേ