Wednesday, December 4, 2024
Homeസിനിമ"സ്വച്ഛന്ദമൃത്യു " വീഡിയോ ഗാനം.

“സ്വച്ഛന്ദമൃത്യു ” വീഡിയോ ഗാനം.

ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന “സ്വച്ഛന്ദമൃത്യു ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.
സഹീറ നസീർ എഴുതി നിഖിൽ സോമൻ സംഗീതം പകർന്ന് മധു ബാലകൃഷ്ണൻ ആലപിച്ച “വീരാട്ടം മിഴിയിലിരവിൽ…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

ജയകുമാർ,കോട്ടയം സോമരാജ്, ഡോക്ടർ സൈനുദ്ദീൻ പട്ടാഴി,
ഖുറേഷി ആലപ്പുഴ, അഷ്റഫ്,നജ്മൂദ്ദീൻ,ശ്രീകല ശ്യാം കുമാർ,
മോളി കണ്ണമാലി,ശയന ചന്ദ്രൻ,അർച്ചന,ധന്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവഹിക്കുന്നു.

സുധിന്‍ലാൽ
നജ്മൂദ്ദീൻ,ഷാൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
ജൊഫി തരകൻ,ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ,നവനീത് എന്നിവർ സംഗീതം പകരുന്നു.
എഡിറ്റർ-ഷിനോ ഷാബി.
പ്രൊഡക്ഷൻ കൺട്രോളർ-ദീപു എസ് കുമാർ,കല-സാബു എം രാമൻ,മേക്കപ്പ്-അശ്വതി,വസ്ത്രാലങ്കാരം-വിനു ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു കലഞ്ഞൂർ,സ്റ്റിൽസ്-ശ്യാം ജിത്തു,
ഡിസൈൻ-സൂരജ് സുരൻ,പി ആർ ഒ-എ എസ് ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments