ജയിലുകളിൽ കാലത്തിന് അനുസൃതമായി മാറ്റം വരേണ്ടതുണ്ട് എന്ന് മുഖ്യമന്ത്രി. അതിനായി സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സമിതിയുടെ പരിശോധനയ്ക്ക് ശേഷം കാലാനുസൃതമായ സമിതിയും ചട്ടവും രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2010 ൽ പുതിയ ജയിൽ നിയമങ്ങൾ നിലവിൽ വന്നുവെന്നും ആധുനിക വീക്ഷണം നിലകൊള്ളുന്ന നിയമം എന്നതിൽ സംശയം ഇല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പ്രസൻസ് ആൻഡ് കറക്ഷണൽ സർവീസസ് സംസ്ഥാന അഡ്വൈസറി ബോർഡ് പ്രഥമ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരപരാധി എന്ന് തെളിയിക്കും വരെ അയാൾ കുറ്റവാളി എന്നതിൽ മാറ്റം വന്നിട്ടുണ്ട്. ഇതാണ് വിചാരണ തടവുകാർ നേരിടുന്ന പ്രധാന പ്രശ്നം. വിചാരണ തടവുകാർ കൂടുന്നു,വിചാരണ തടവുകാരുടെ കണക്കിൽ രാജ്യം പരിതാപകരമായ അവസ്ഥയിൽ ആണ്,സമയബോധമോ പ്രതീക്ഷയോ ഇല്ലാതെ വലിയ വിഭാഗം മനുഷ്യർ ഇന്ത്യയിലെ ജയിലറകളിലുണ്ട്,നമ്മുടെ ജയിലുകൾ സംശുദ്ധീകരണവും, സമൂല മാറ്റവും ഉണ്ടാക്കുന്ന ഇടങ്ങളാണ്,നമ്മുടെ ജയിലുകൾ സംശുദ്ധീകരണവും, സമൂല മാറ്റവും ഉണ്ടാക്കുന്ന ഇടങ്ങളാണ്,മാനസിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കി,തൊഴിൽ പരിശീലനം വിപുലമാക്കുന്നതും പരിഗണനയിൽ ആണ്.
ആരോഗ്യ സുരക്ഷ , നിയമസഹായം, എല്ലാ വിഭാഗങ്ങളിലും പരിരക്ഷ. സെൻട്രൽ ജയിലുകളിൽ ആരോഗ്യകരമായ സംവേദന രീതി ഉണ്ടാകണം, അന്തേവാസികൾക്ക് പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി ഉണ്ടാകണമെന്നും കുറ്റവാളികൾ ആയല്ല ആധുനിക കാലം അവരെ കാണുന്നത്, ശരിയായ തിരുത്തൽ പ്രക്രിയ അവിടെ നടക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
ചെറിയ കുറ്റവാളികളായി പോയി വലിയ കുറ്റവാളികൾ ആയി മാറരുത്, മനുഷ്യരുടെ ഒരുമയും ഐക്യവുമാണ് ഏറ്റവും പ്രധാനം,ജയിലിനകത്ത് അന്തസായി ജീവിക്കാൻ ആകണം, അന്തസ്സിന് ഒരു ഭംഗവും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ജയിലുകൾ സർക്കാരിന്റെ മർദന ഉപാധി ആണ് എന്ന് കൊളോണിയൽ ചിന്തഗതി ഉണ്ടായിരുന്നു ,അത് മാറണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആരോഗ്യകരമായ ആശയവിനിമയവും വേദികളും തടവുകാർക്ക് ലഭ്യമാക്കണം.