Sunday, December 22, 2024
Homeഅമേരിക്കസീറോ മലബാർ നാഷണൽ ഫാമിലി കോൺഫറൻസിന് രണ്ടാം ദിവസം

സീറോ മലബാർ നാഷണൽ ഫാമിലി കോൺഫറൻസിന് രണ്ടാം ദിവസം

ജോസ് മാളേയ്ക്കൽ

ഫിലഡൽഫിയ: പ്രാർത്ഥനാ പൂർവ്വമായ ആഘോഷ പരിപാടികളോടെ വെള്ളിയാഴ്ച ഫിലഡൽഫിയായിൽ സമാരംഭിച്ച സീറോമലബാർ കുടുംബ കൂട്ടായ്മയുടെ സംഭവബഹുലമായ രണ്ടാം ദിവസം വിവിധ പരിപാടികളോടെ കടന്നുപോയി. 3 വൈദിക മേലധ്യക്ഷന്മാരും 4 വൈദികരും കൂടി അർപ്പിച്ച ദിവ്യബലിയെ തുടർന്ന് വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ചർച്ചാ സമ്മേളനങ്ങളും, സെമിനാറുകളും, ബിസിനസ് മീറ്റും നടന്നു. ഉച്ചയ്ക്കുശേഷം വിവിധ സീറോമലബാർ ദേവാലയ ഗായകസംഘങ്ങൾ അവതരിപ്പിച്ച ക്വയർ ഫെസ്റ്റ്, കാണികളുടെ നിരന്തര കൈയ്യടി കരസ്ഥമാക്കിയ ഫൺ റാംപ്, കുട്ടികളുടെ പ്രയർ ഡാൻസ്, സീറോമലബാർ പയനിയേഴ്‌സിന്റെ മുതിർന്ന മക്കളുടെ ഡാൻസ്, മാതാ ഡാൻസ് അക്കാഡമി കുട്ടികളുടെ സംഘനൃത്തം, നസ്രാണി തനിമയിലുള്ള ഘോഷയാത്ര എന്നിവ കാണികളുടെ മനം കവരുന്നതായിരുന്നു.

അന്നേദിവസം വൈകീട്ട് ബാങ്ക്വറ്റ് സമയത്ത് നടന്ന സായാഹ്ന സംഗീതം അവിസ്മരണീയമായിരുന്നു. പാടും പാതിരി റവ. ഡോ. പോൾ പൂവത്തിങ്കൽ സി. എം. ഐ, അനുഗ്രഹീത ഗായകരായ ബ്രിസ്റ്റോ സേവ്യർ, സുഷമ പ്രവീൺ എന്നിവർ നയിച്ച സംഗീത വിരുന്ന് രുചികരമായ ഭക്ഷണത്തിനൊപ്പം എല്ലാവരും ആസ്വദിച്ചു

ഞായറാഴ്ച ഒമ്പതരയ്ക്ക് ആഘോഷമായ ദിവ്യബലി. രൂപതാ മെത്രാൻമാരും, വൈദികരും കാർമികരാകുന്ന ദിവ്യബലി മധ്യേ വിവാഹ ജീവിതത്തിൻറെ 25, 50 വർഷങ്ങൾ പിന്നിടുന്ന ജൂബിലി ദമ്പതിമാരെ ആശീർവദിച്ച അനുഗ്രഹിക്കും. ബിസിനസ് മീറ്റിനു ശേഷം മൂന്ന് ദിവസത്തെ സമ്മേളനത്തിന് കർട്ടൻ വീഴും.
ചിക്കാഗോ സെ. തോമസ് സീറോ മലബാർ രൂപതയിലെ ആത്മായ സംഘടനയായ സീറോ മലബാർ കത്തോലിക്കാ കോൺഗ്രസിൻറെ (എസ്. എം. സി. സി) രജതജൂബിലി ആഘോഷങ്ങളോട നുബന്ധിച്ച് നടക്കുന്ന സീറോമലബാർ കുടുംബ സംഗമത്തിന് സെപ്റ്റംബർ 27 വെള്ളിയാഴ്ച തിരശ്ശീല ഉയർന്നിരുന്നു.

ഫോട്ടോ: ജോസ് തോമസ്

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ

  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments