Sunday, December 22, 2024
Homeസിനിമകാന്‍ പിന്നാലെ ഓസ്‌കാര്‍ വേദിയിലേക്ക്:ഫ്രാന്‍സിന്റെ 'ഓസ്‌കര്‍' ചുരുക്കപ്പട്ടികയില്‍ ഇടം നേടി 'ഓള്‍ വി ഇമാജിന്‍ ആസ്...

കാന്‍ പിന്നാലെ ഓസ്‌കാര്‍ വേദിയിലേക്ക്:ഫ്രാന്‍സിന്റെ ‘ഓസ്‌കര്‍’ ചുരുക്കപ്പട്ടികയില്‍ ഇടം നേടി ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’.

ഒരേ സമയം ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും ഓസ്‌കാര്‍ എന്‍ട്രി ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച് പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. 2024 ലെ കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌ക്കാരം നേടിയ ആദ്യ ഇന്ത്യന്‍ സിനിമയെന്ന നിലയില്‍ ലോക ശ്രദ്ധ നേടിയ ചിത്രം ഇതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഫ്രാന്‍സിലെ ഓസ്‌കാര്‍ കമ്മിറ്റിയുടെ ചുരുക്കപ്പട്ടികയിലും ഇടം നേടിയതോടെ 2025 ലെ അന്താരാഷ്ട്ര ഫീച്ചര്‍ വിഭാഗത്തില്‍ ഫ്രാന്‍സ്, ഇന്ത്യ എന്നീ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രിയായി ചിത്രം മാറിയേക്കും.

ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറ്റിറ്റ് ചാവോസിലൂടെ തോമസ് ഹക്കിമും ജൂലിയന്‍ ഗ്രാഫും ചേര്‍ന്നാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ നിര്‍മ്മിച്ചത്. തെലുങ്ക് നടന്‍ റാണ ദഗ്ഗുബതിയുടെ പ്രൊഡക്ഷന്‍ ബാനറായ സ്പിരിറ്റ് മീഡിയയാണ് അടുത്തിടെ ഇന്ത്യയില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ വിതരണാവകാശം സ്വന്തമാക്കിയത്.

2024-ലെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ലോക പ്രീമിയറായി പ്രദര്‍ശിപ്പിച്ച അലക്സാണ്ടര്‍ ഡുമാസിന്റെ അഡാപ്‌റ്റേഷനായ ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ, ജാക്വസ് ഓഡിയാര്‍ഡിന്റെ എമിലിയ പെരസ്, അലൈന്‍ ഗ്യൂറോഡിയുടെ മിസ്രികോര്‍ഡിയ എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തെയും ഫ്രാന്‍സിലെ ഓസ്‌കാര്‍ കമ്മിറ്റി ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

മുംബൈയിലെ നഴ്‌സുമാരായ പ്രഭ, അനു എന്നിവരിലൂടെയാണ് ചിത്രം കഥ പറയുന്നത്.നടിമാരായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രമാണ്’ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. 2025-ലെ അന്താരാഷ്ട്ര ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യയില്‍നിന്നുള്ള ഓസ്‌കര്‍ എന്‍ട്രിയായും ചിത്രം മാറാനുളള സാധ്യതയുണ്ട്. ഫ്രാന്‍സിലെയും ഇന്ത്യയിലെയും നിര്‍മാണ കമ്പനികളുടെ പങ്കാളിത്തത്തോടെ നിര്‍മിച്ച ചിത്രമാണിത്.

മുന്‍പ്, കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ‘ഗ്രാന്‍ഡ് പ്രി’ പുരസ്‌കാരവും ചിത്രം നേടിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’.

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തില്‍ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരോടൊപ്പം യുവ താരം ഹ്രിദ്ദു ഹാറൂണും അഭിനയിക്കുന്നുണ്ട്. രണ്ട് കുടിയേറ്റ മലയാളി നഴ്സുമാരായാണ് കനിയും ദിവ്യയും ചിത്രത്തില്‍ എത്തുന്നത്. മുംബൈയിലും രത്നഗിരിയിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും പായല്‍ കപാഡിയയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments