Sunday, December 22, 2024
Homeകേരളംകണ്ണൂരിൽ നിയന്ത്രണം വിട്ട ഒമ്‌നി വാൻ ഇടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്.

കണ്ണൂരിൽ നിയന്ത്രണം വിട്ട ഒമ്‌നി വാൻ ഇടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്.

കണ്ണൂർ : പുന്നാട് ടൗണിൽ നിയന്ത്രണം വിട്ട ഒമ്‌നി വാൻ ഇടിച്ച് 5 പേർക്ക് പരിക്ക്. പുന്നാട് മുസ്ളീം പള്ളിക്ക് സമീപം നബിദിനവുമായി ബന്ധപ്പെട്ട പ്രചാരണ സാമഗ്രികൾ റോഡരികിൽ സ്ഥാപിക്കുന്നതിനിടെ അമിത വേഗതയിൽ വന്ന വാൻ ഇവരുടെ ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

സാരമായി പരിക്കേറ്റ നിഷാദിനെ കോഴിക്കോട് സ്വകാര്യാശുപത്രിയിലും മിദ്ലാജിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റ് 3 പേരെ ഇരിട്ടി സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.

റോഡിരികിൽ പതിനഞ്ചോളം യുവാക്കൾ ഉണ്ടായിരുന്നെങ്കിലും പലരും തലനാരിഴക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മട്ടന്നൂർ ഭാഗത്തുനിന്നും മൈസുരിലേക്ക് പോകുകയായിരുന്നു ഓമ്നി വാൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments