Saturday, December 21, 2024
Homeകേരളംറെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്‌ത്‌ കോടികള്‍ തട്ടി; രണ്ടുപേരെ പിടികൂടി തലശ്ശേരി പൊലീസ്.

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്‌ത്‌ കോടികള്‍ തട്ടി; രണ്ടുപേരെ പിടികൂടി തലശ്ശേരി പൊലീസ്.

ത​ല​ശ്ശേ​രി: റെ​യി​ല്‍വേ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് കോ​ടി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍.കേ​സി​ലെ മൂ​ന്നാം പ്ര​തി​യും തി​രു​വ​ന​ന്ത​പു​രം മ​ല​യി​ന്‍കീ​ഴ് സ്വ​ദേ​ശി​യു​മാ​യ ഗീ​താ​റാ​ണി (65), ര​ണ്ടാം പ്ര​തി​യാ​യ കൊ​ല്ലം പു​ന​ലൂ​ര്‍ സ്വ​ദേ​ശി ശ​ര​ത്ത് എ​സ്. ശി​വ​ന്‍ (34) എ​ന്നി​വ​രെ​യാ​ണ് ത​ല​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ത്യ​ന്‍ റെ​യി​ല്‍വേ​യി​ല്‍ ക്ല​ര്‍ക്ക്, ട്രെ​യി​ന്‍ മാ​നേ​ജ​ര്‍, സ്റ്റേ​ഷ​ന്‍ മാ​നേ​ജ​ര്‍ തു​ട​ങ്ങി​യ ജോ​ലി​ക​ള്‍ വാ​ഗ്ദാ​നം ചെ​യ്താ​ണ് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ത​ല​ശ്ശേ​രി പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും.

അ​റ​സ്റ്റി​ലാ​യ ഗീ​താ​റാ​ണി സ​മാ​ന​മാ​യ ഏ​ഴ് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.
കൊ​യ്യോ​ട് സ്വ​ദേ​ശി ശ്രീ​കു​മാ​ര്‍ ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് ഗീ​താ റാ​ണി ഉ​ള്‍പ്പെ​ടെ മൂ​ന്നു​പേ​രെ പ്ര​തി​ചേ​ര്‍ത്ത് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ചൊ​ക്ലി നി​ടു​മ്പ്ര​ത്തെ കെ. ​ശ​ശി​യെ നേ​ര​ത്തേ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ള്‍ ഇ​പ്പോ​ള്‍ റി​മാ​ന്‍ഡി​ലാ​ണ്.

റെ​യി​ല്‍വേ റി​ക്രൂ​ട്ടി​ങ് ബോ​ര്‍ഡ് സീ​നി​യ​ര്‍ ഓ​ഫി​സ​ര്‍ ച​മ​ഞ്ഞാ​ണ് ഗീ​താ​റാ​ണി ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ശ്രീ​കു​മാ​റി​ന് ആ​ദ്യം റെ​യി​ല്‍വേ​യി​ല്‍ ക്ല​ര്‍ക്ക് ജോ​ലി​യാ​ണ് വാ​ഗ്ദാ​നം ചെ​യ്ത​ത്. 18 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി കൈ​പ്പ​റ്റി​യ​ത്. ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന അ​പ്പോ​യ്ൻ​മെ​ന്റ് ലെ​റ്റ​ര്‍ ന​ല്‍കു​ക​യും തൃ​ശി​നാ​പ്പി​ള്ളി​യി​ല്‍ ക്ല​ര്‍ക്കാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ നി​ര്‍ദേ​ശി​ക്കു​ക​യും ചെ​യ്തു.

തൊ​ട്ട​ടു​ത്ത​ദി​വ​സം​ത​ന്നെ, ബി.​ടെ​ക്കു​ള്ള​തി​നാ​ല്‍ ട്രെ​യി​ന്‍ മാ​നേ​ജ​ര്‍ പോ​സ്റ്റ് ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞ് 20 ല​ക്ഷം രൂ​പ​കൂ​ടി വാ​ങ്ങി. അ​പ്പോ​യ്‌​ൻ​മെ​ന്റ് ലെ​റ്റ​ര്‍ ന​ല്‍കു​ക​യും ബം​ഗ​ളൂ​രു​വി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കു​ക​യു​മാ​യി​രു​ന്നു. ജോ​ലി​യി​ല്‍ ചേ​രാ​ന്‍ വ​ന്ന​പ്പോ​ഴാ​ണ് വ​ന്‍ ത​ട്ടി​പ്പ് സം​ഘ​ത്തി​ന്റെ വ​ല​യി​ലാ​ണ് അ​ക​പ്പെ​ട്ട​തെ​ന്ന് ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളും ബ​ന്ധു​ക്ക​ളും അ​റി​യു​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments