Sunday, December 22, 2024
Homeഇന്ത്യതമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ദില്ലി ബാബു അന്തരിച്ചു

തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ദില്ലി ബാബു അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ദില്ലി ബാബു (50) അന്തരിച്ചു. കുറച്ചുനാളായി ആരോഗ്യ പ്രശ്നങ്ങളാല്‍ ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മരണം സംഭവിച്ചത്.

ആക്സസ് ഫിലിം ഫാക്ടറി എന്ന ബാനറില്‍ നിരവധി മിഡ് ബജറ്റ് വിജയ ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മ്മാതാവാണ് ദില്ലി ബാബു. 2015ല്‍ പുറത്തിറങ്ങിയ ഉറുമീന്‍ ആയിരുന്നു ആദ്യ ചിത്രം. മരദഗത നാണയം, ഇരവുക്ക് ആയിരം കണ്‍കള്‍, രാക്ഷസന്‍, ഓ മൈ കടവുളെ, ബാച്ച്ലര്‍, മിറല്‍, കള്‍വന്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. കള്‍വന്‍ കഴിഞ്ഞ മാസമാണ് റിലീസായത്.

മിഡ് ബജറ്റ് പടങ്ങളിലൂടെ നിരവധി പുതു സംവിധായകര്‍ക്ക് അവസരം നല്‍കിയ നിര്‍മ്മാതാവാണ് വിടവാങ്ങിയത് എന്ന് നിര്‍മ്മാതാവ് എസ്ആര്‍ പ്രഭു എക്സ് പോസ്റ്റില്‍ അനുസ്മരിച്ചു.

2018 ല്‍ ഇറങ്ങിയ രാക്ഷസന്‍ ആ വര്‍ഷത്തെ തമിഴിലെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു.  ദില്ലി ബാബു നിര്‍മ്മിച്ച ഏറ്റവും പണം വാരിപ്പടവും ഇതായിരുന്നു. പിന്നീട് വിവിധ ഭാഷകളിലേക്ക് ഇത് റീമേക്ക് ചെയ്തു.ഒരു ലക്ഷ്യവും അവ സാധ്യമാക്കാനുള്ള കഠിനാധ്വാനവും പ്രതിബദ്ധതയുമുള്ള സ്വപ്നത്തെ പിന്തുടര്‍ന്ന വ്യക്തിയെന്നാണ് രാക്ഷസന്‍ സംഗീത സംവിധായകന്‍ ജിബ്രാന്‍ ദില്ലി ബാബുവിനെ എക്സ് പോസ്റ്റിലൂടെ ഓര്‍ത്തത്.

ഇദ്ദേഹത്തിന്‍റെ ചെന്നൈയിലെ വസതില്‍ തിങ്കളാഴ്ച രാവിലെ പത്തരമുതലാണ് പൊതുദർശനം നടക്കുക. സംസ്കാരം വൈകിട്ട് നാലരയോടെ നടക്കും എന്നാണ് അടുത്ത ബന്ധുക്കള്‍ അറിയിക്കുന്നത്. വലിയം എന്ന ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കവെയാണ് നിര്‍മ്മാതാവിന്‍റെ വിടവാങ്ങല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments