Sunday, December 22, 2024
Homeകേരളംടർ‍ഫില്‍ കളിച്ചു മടങ്ങവേ ബസ്സിടിച്ചു; ബൈക്ക് യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു.

ടർ‍ഫില്‍ കളിച്ചു മടങ്ങവേ ബസ്സിടിച്ചു; ബൈക്ക് യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു.

മുളങ്കുന്നത്തുകാവ് (തൃശ്ശൂർ): സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിടിച്ച് എൻജിനിയറിങ്ങ് കോളേജ് വിദ്യാർഥി മരിച്ചു. കേച്ചേരി മണലി രായ്മരയ്ക്കാർ വീട്ടിൽ ഷെമീറിന്റെ മകൻ മുഹമ്മദ് അഫ്താബ് (20) ആണ് മരിച്ചത്.

ചിറ്റിലപ്പിള്ളി ഐ.ഇ.എസ്.എൻജിനിയറിങ്ങ് കോളേജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്.

മുണ്ടൂർ പെട്രോൾ പമ്പിനു സമീപത്ത് സ്പീഡ് സിഗ്നൽ ക്യാമറ സ്ഥാപിച്ചതിനു സമീപം ശനിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. അപകടം നടന്ന ഉടനെ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കോളേജിനു സമീപത്ത് ടർഫിൽ കളിച്ച ശേഷം വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു.

ഒരേ ദിശയിൽകൂടി പോകുകയായിരുന്നു അപകടത്തിൽപ്പെട്ട വാഹനങ്ങൾ .സ്വകാര്യ ബസ് ബൈക്കിൽ തട്ടിയായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു.
അമ്മ: ഫാത്തിമ.
സഹോദരൻ: ഹയാൻ.
സംസ്ക്കാരം പിന്നീട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments