Thursday, September 19, 2024
Homeകേരളംറിട്ടേർഡ് അദ്ധ്യാപികയും മലയാളി മനസ്സിലെ സ്ഥിരം എഴുത്തുകാരിയുമായ ഒ.കെ ശൈലജ' മഹാകവി കുമാരനാശാൻ സ്മാരക പുരസ്ക്കാരം...

റിട്ടേർഡ് അദ്ധ്യാപികയും മലയാളി മനസ്സിലെ സ്ഥിരം എഴുത്തുകാരിയുമായ ഒ.കെ ശൈലജ’ മഹാകവി കുമാരനാശാൻ സ്മാരക പുരസ്ക്കാരം ഏറ്റുവാങ്ങി.

തിരുവനന്തപുരം: സംസ്ഥാനലഹരി വർജ്ജന സമിതിയും ഫ്രീഡം ഫിഫ്റ്റിയും സംയുക്താഭിമുഖ്യത്തിൽ സപ്തംബർ 5 ദേശീയ അദ്ധ്യാപക ദിനത്തിൽസംഘടിപ്പിച്ച അദ്ധ്യാപകദിനാഘോഷവും, ഉപഹാരസമർപ്പണവും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശ്രീ പള്ളിയറശ്രീധരൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ വെച്ച് ശ്രീ പള്ളിയറ ശ്രീധരനിൽ നിന്നും’ നിറച്ചാർത്തുകൾ’ എന്ന മികച്ച കവിതാ സമാഹാരത്തിന് ലഭിച്ച മഹാകവി കുമാരനാശാൻ സ്മാരക പുരസ്ക്കാരം ഒ.കെ ശൈലജ ഏറ്റുവാങ്ങി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ എ. പി.ഷാജഹാൻ മുഖ്യാതിഥിയായിരുന്നു. സിനിമാതാരം ശ്രീമതി ജീജാസുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻകോഡ് ശ്യാംകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ലഹരി വർജ്ജന സമിതി സെക്രട്ടറി ശ്രീ റസൽ സബർമതി കൺവീനർ ഷാജി, റോബർട്ട് സാം, റഹീം പനവൂർ എന്നിവർ സംസാരിച്ചു.

വിവിധമേഖലകളിൽ കഴിവ് തെളിയിച്ച 14 പേർക്ക് ഉപഹാരങ്ങൾ നല്കി. ഉപന്യാസം, കവിത മത്സരത്തിൽ വിജയിച്ചവർക്ക് പ്രോത്സാഹന ഉപഹാരങ്ങളും നൽകിയതിൽ’ സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസരചനാ മത്സരത്തിൽ വിജയിച്ചതിനുള്ള പ്രോത്സാഹന സമ്മാനവും ഒകെ ശൈലജയ്ക്ക് ലഭിച്ചു.

വിഷ്ണുമംഗലം എൽ.പി സ്ക്കൂളിൽ നിന്നും വിരമിച്ച ഒ.കെ. ശൈലജ അഴിയൂർ സ്വദേശിനിയും കെ. എസ്. എസ്. പി. യു. നാദാപുരം യൂനിറ്റ് മെമ്പർ ആണ്. ഇപ്പോൾ താമസം തിരൂർ ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments