Sunday, December 22, 2024
Homeകേരളംവിനീതിന് പിന്നാലെ നിവിന് പിന്തുണയുമായി നടന്‍ ഭഗത് മാനുവലും നടി പാര്‍വ്വതി കൃഷ്ണയും; വര്‍ഷങ്ങള്‍ക്ക് ശേഷം...

വിനീതിന് പിന്നാലെ നിവിന് പിന്തുണയുമായി നടന്‍ ഭഗത് മാനുവലും നടി പാര്‍വ്വതി കൃഷ്ണയും; വര്‍ഷങ്ങള്‍ക്ക് ശേഷം ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ തെളിവായി പുറത്തുവിട്ട് സഹതാരങ്ങളും.

നിവിന്‍ പോളിക്കെതിരെ പീഡനാരോപണം ഉന്നയിച്ച സാഹചര്യത്തില്‍, യുവതി പരാമര്‍ശിച്ച ദിവസങ്ങളില്‍ നിവിന്‍ തനിക്കൊപ്പം ഉണ്ടായിരുന്നു എന്ന് അടുത്ത സുഹൃത്തും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍ പരസ്യമായി പറഞ്ഞിരുന്നു. ഇതിന് തൊട്ടു പിന്നാലെ, സിനിമയുടെ ഭാഗമായി കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിവിന്‍ പോളി അതേദിവസം താമസിച്ചിരുന്നതിന്റെ ബില്ലും പുറത്തുവന്നു. ഇപ്പോളിതാ ചിത്രത്തില്‍ അഭിനയിച്ച നടന്‍ ഭഗത് മാനുവലും നടി പാര്‍വ്വതി കൃഷ്ണയും തെളിവ് സഹിതം രംഗഗത്തെത്തി.

നടന്‍ വിദേശത്തു വച്ച് പീഡിപ്പിച്ചു എന്ന് യുവതി ആരോപിച്ച ദിവസങ്ങളില്‍, നിവിന്‍ പോളി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും നായകന്മാരായ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായിരുന്നു. 2023 ഡിസംബര്‍ 14ന് സിനിമയുടെ സെറ്റില്‍ ഉണ്ടായിരുന്ന നിവിന്‍ പോളി പിറ്റേദിവസം, അതായത് ഡിസംബര്‍ 15ന്, പുലര്‍ച്ചെ മൂന്ന് മണി വരെ വിനീത് ശ്രീനിവാസനോടൊപ്പം ഉണ്ടായിരുന്നു എന്നായിരുന്നു അദ്ദേഹം സമര്‍ത്ഥിച്ചത്. ഇതിന് പിന്‍ബലം കൂട്ടുകയാണ് ഭഗത് മാനുവല്‍ പോസ്റ്റ് ചെയ്ത ചിത്രം

വിനീതിനും നിവിന്‍ പോളിക്ക് ഒപ്പം താനും ഇതേ ദിവസം ഉണ്ടായിരുന്നു എന്ന് ഭഗത് മാനുവല്‍ അന്ന് പകര്‍ത്തിയ ചിത്രത്തിന്റെ ഡിസ്‌ക്രിപ്ഷന്‍ സഹിതമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ ഫോട്ടോയുടെ വിവരങ്ങളില്‍ ഡിസംബര്‍ 14നാണ് ഇത് പകര്‍ത്തിയത് എന്ന് കാണാം. ‘ഡിസംബര്‍ 14ന് രാവിലെ എട്ടു മുതല്‍ 15ന് പുലര്‍ച്ചെ മൂന്നുവരെ വിനീതേട്ടനും നിവിനും ഞാനും ഒരുമിച്ചായിരുന്നു. ചിത്രങ്ങള്‍ തെളിവായി ഉണ്ട്’ എന്ന് ഭഗത് നല്‍കിയ ക്യാപ്ഷന്‍.

നിവിനെ പിന്തുണച്ച് നടി പാര്‍വതി ആര്‍. കൃഷ്ണയും രംഗത്തെത്തി.’വര്‍ഷങ്ങള്‍ക്കു ശേഷം’ സിനിമയുടെ സെറ്റില്‍ താനുമുണ്ടായിരുന്നുവെന്നാണ് പാര്‍വതി പറയുന്നത്.”ഞാനൊരു വിഡിയോ കാണിക്കാം. ഇത് ഡിസംബര്‍ 14നെടുത്ത വിഡിയോയാണ്. ആ വിഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും ഇത് ഏതിന്റെ ഷൂട്ട് ആയിരുന്നു എന്നത്. വിനീതേട്ടന്റെ ‘വര്‍ഷങ്ങള്‍ക്കുശേഷം’ എന്ന സിനിമയില്‍ ഞാനും ചെറിയൊരു വേഷം ചെയ്തിട്ടുണ്ടായിരുന്നു. ഡിസംബര്‍ 14ന് നിവിന്‍ ചേട്ടന്റെ കൂടെയാണ് ഞാനത് ചെയ്തത്.ആ പറയുന്ന സ്റ്റേജിലെ ഷൂട്ടില്‍ ഞാനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ വാര്‍ത്ത കണ്ടിട്ട് പലരും എനിക്ക് മെസ്സേജ് അയച്ചിരുന്നു. അതുകൊണ്ടാണ് ഇക്കാര്യം ഞാന്‍ തുറന്നു പറഞ്ഞത്.”- പാര്‍വതി പറയുന്നു.

സംവിധായകന്‍ പി.ആര്‍. അരുണ്‍, നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം തുടങ്ങിയവരും സംഭവത്തില്‍ നിവിനെ പിന്തുണച്ചെത്തി.നിവിന്‍ പോളി തനിക്കെതിരെ ആരോപണം ഉയര്‍ന്ന് മണിക്കൂറുകള്‍ക്കകം ഫേസ്ബുക്ക് പോസ്റ്റിലൂടെയും പത്രസമ്മേളനത്തിലൂടെ തന്നെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. കെട്ടിച്ചമച്ച പരാതിയാണ് ഇത് എന്ന വാദത്തില്‍ നിവിന്‍ പോളി അടിയുറച്ചു നിന്നു. തൊട്ടു പിന്നാലെ നിരവധി പേരാണ് നിവിന്‍ പോളിക്ക് പിന്തുണ പ്രഖ്യാപിച്ചത്. സാധാരണഗതിയില്‍ പീഡന പരാതി ഉയരുമ്പോള്‍ താരങ്ങള്‍ക്കെതിരെ അവരുടെ തന്നെ പോസ്റ്റുകളുടെ കമന്റ് ബോക്‌സുകളില്‍ സൈബര്‍ ആക്രമണം ഉടലെടുക്കാറുണ്ട്. എന്നാല്‍ നിവിന്‍ പോളിയുടെ ആരാധകര്‍ അദ്ദേഹത്തിന് തലങ്ങും വിലങ്ങും സപ്പോര്‍ട്ട് പ്രഖ്യാപിക്കുകയാണ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments