Sunday, December 22, 2024
Homeസിനിമഅജു വർഗീസും ജോണി ആന്റണിയും ഒന്നിക്കുന്ന 'സ്വർഗം': ആദ്യ​ഗാനം 'കപ്പപ്പാട്ട്' പുറത്ത്.

അജു വർഗീസും ജോണി ആന്റണിയും ഒന്നിക്കുന്ന ‘സ്വർഗം’: ആദ്യ​ഗാനം ‘കപ്പപ്പാട്ട്’ പുറത്ത്.

കൊച്ചി; സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് ആൻഡ് ടീം ചേർന്ന് നിർമ്മിച്ച്, അജു വർഗ്ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന ‘സ്വർഗം’ത്തിലെ ആദ്യ​ഗാനം ‘കപ്പപ്പാട്ട്’ പുറത്തുവിട്ടു. ‘മീനച്ചിലാറിന്റെ തീരം മാമലയോരം’ എന്ന വരികളോടെ ആരംഭിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. ബി കെ ഹരിനാരായണൻ വരികൾ ഒരുക്കിയ ​ഗാനത്തിന് ബിജിബാലാണ് സം​ഗീതം പകർന്നത്. സംവിധായകൻ റെജിസ് ആന്റണിയും റോസ് റെജിസും ചേർന്ന് തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയ ചിത്രത്തിന്റെ കഥ ലിസി കെ ഫെർണാണ്ടസിന്റെതാണ്. ചിത്രം ഉടൻ തിയറ്ററുകളിലെത്തും.

സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം, തുഷാര പിള്ള, മേരി ചേച്ചി, മഞ്ചാടി ജോബി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താൻ, റിതിക റോസ് റെജിസ്, റിയോ ഡോൺ മാക്സ്, സിൻഡ്രല്ല ഡോൺ മാക്സ് എന്നിവരും അഭിനയിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments