Sunday, December 22, 2024
Homeകേരളംവയോധികനെ ഇടിച്ചിട്ട് പൊലീസ് ജീപ്പ് നിർത്താതെ പോയി; അലക്ഷ്യമായി വാഹനമോടിച്ച പൊലീസ് ഡ്രൈവർക്കെതിരെ കേസ്.

വയോധികനെ ഇടിച്ചിട്ട് പൊലീസ് ജീപ്പ് നിർത്താതെ പോയി; അലക്ഷ്യമായി വാഹനമോടിച്ച പൊലീസ് ഡ്രൈവർക്കെതിരെ കേസ്.

കൊച്ചി: എറണാകുളം ഉദയംപേരൂരിൽ പൊലീസ് ജീപ്പ് വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയി. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ ജീപ്പിൽ സഞ്ചരിച്ചവരാണ് പരിക്കേറ്റ വയോധികനെ റോഡില്‍ ഉപേക്ഷിച്ചത്.അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് ഡ്രൈവർക്കെതിരെ ഉദയംപേരൂർ പൊലീസ് കേസെടുത്തു.കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരക്കാണ് സംഭവം. ഉദയംപേരൂർ സൗത്ത് പറവൂരിലെ അങ്ങാടി ബസ്റ്റോപ്പിന് സമീപമാണ് സംഭവം.

പെരുമ്പളം സ്വദേശി വി.എസ് ദിനകരനെ അമ്പലപ്പുഴ പൊലീസിന്‍റെ ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടായ വിവരം തൊട്ടടുത്ത സ്റ്റേഷനിലറിയിച്ച് പരിക്കേറ്റയാളെ റോഡിലുപേക്ഷിച്ച് അമ്പലപ്പുഴ പൊലീസ് കടന്നു.
പിന്നീട് ഏറെ നേരം കഴിഞ്ഞ് മറ്റൊരാള്‍ ആംബുലന്‍സ് എത്തിച്ചാണ് ദിനകരനെ വൈറ്റിലയിലെ ആശുപത്രിയിലെത്തിച്ചത്. ദിനകരന്‍റെ ഇടതു തുടയെല്ല് ഒടിഞ്ഞിട്ടുണ്ട്.

നെട്ടല്ലിന് പൊട്ടലും വയറ്റില്‍ രക്തസ്രാവവമുണ്ടായി. കനകക്കുന്ന് പി എസ് എന്ന് പുറകിൽ എഴുതിയ ജീപ്പാണ് അപകടമുണ്ടാക്കിയത്. പുറകിലെ നമ്പർ പ്ലേറ്റ് അവ്യക്തമാണ്.ഈ വാഹനം ഓടിച്ചയാൾക്കെതിരേ അമിത വേഗതയിൽ അപകടകരമായി വാഹനമോടിച്ചതിന് ഉദയംപേരൂർ പൊലീസ് കേസെടുത്തു.സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments