Sunday, December 22, 2024
Homeകേരളംഓൺലൈനായി കോടതി നടപടികൾ നടക്കുമ്പോൾ‌ ന​ഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ അഭിഭാഷകനെതിരെ കേസെടുത്തു

ഓൺലൈനായി കോടതി നടപടികൾ നടക്കുമ്പോൾ‌ ന​ഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ അഭിഭാഷകനെതിരെ കേസെടുത്തു

തൊടുപുഴ:  ഓൺലൈനായി  കോടതി നടപടികൾ നടക്കുമ്പോൾ‌ ന​ഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ അഭിഭാഷകനെതിരെ കേസ് രജിസ്റ്റർ ചെയ്ത് മുട്ടം പൊലീസ്. സെപ്റ്റംബർ‌ 2-ന് രാവിലെയായിരുന്നു സംഭവം.

കൊല്ലം ബാറിലെ അഭിഭാഷകൻ ടി കെ അജനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ട് ചെയ്യുന്നു.രാവിലെ 11.45-ന് ഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻസ് കോടതിയിലെ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കവെയാണ് സംഭവം.

കേസ് വാദിക്കുന്നതിനിടയിൽ അജയന്റെ ഭാ​ഗത്ത് നിന്നും ശബ്ദം ഉയർന്നത് കോടതി നടപടികളിൽ തടസം സൃഷ്ടിച്ചു. ഇതോടെ അജയന്റെ മൈക്ക് ഓഫാക്കാൻ കോടതി ആവശ്യപ്പെട്ടു.ഇതിനിടയിൽ സീറ്റിൽ നിന്നും എഴുന്നേറ്റ അജയൻ ന​ഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. കോടതി ഉദ്യോ​ഗസ്ഥയുടെ പരാതിയിലാണ് മുട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments