Saturday, December 21, 2024
Homeഇന്ത്യഉത്തരാഖണ്ഡിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി അധ്യാപകനെതിരെ ലൈംഗിക അതിക്രമത്തിന് പരാതി നൽകി

ഉത്തരാഖണ്ഡിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി അധ്യാപകനെതിരെ ലൈംഗിക അതിക്രമത്തിന് പരാതി നൽകി

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി അധ്യാപകനെതിരെ ലൈംഗിക അതിക്രമത്തിന് പരാതി നൽകി. വാട്സ് ആപ്പിലൂടെയും സ്നാപ്ചാറ്റിലൂടേയും നഗ്ന ചിത്രങ്ങൾ അയച്ചുവെന്നും

ലൈം​ഗികാതിക്രമം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് വീട്ടിൽ അറിയിച്ചതോടെ മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു.

ഹൽദ്‌വാനിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപകൻ വിദ്യാർത്ഥിനിക്ക് സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതായി ഞങ്ങൾക്ക് പരാതി ലഭിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതികളെ ഉടൻ അറസ്റ്റുചെയ്യും,” ഹൽദ്‌വാനി സർക്കിൾ ഓഫീസർ നിതിൻ ലോഹാനി പറഞ്ഞു.

സ്കൂളിലെ മറ്റു വിദ്യാർത്ഥിയോടും അധ്യാപകൻ ഇത്തരത്തിൽ ലൈംഗികാതിക്രമം നടത്തിയതായി പരാതി വന്നിട്ടുണ്ട്. വിദ്യാർത്ഥിനി രക്ഷിതാക്കളോട് കാര്യങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്, തുടർന്ന് ഇവർ പിന്തുണ തേടി സാമൂഹ്യ സംഘടനകളെ സമീപിച്ചു. ഇരുവരും ചേർന്ന് കോട്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments