Sunday, October 20, 2024
Homeസിനിമമിഴിരണ്ടിലും പരമ്പര അവസാനിച്ച വിവരം പങ്ക് വച്ച് നടി വൈഷ്ണവി സതീഷ്.

മിഴിരണ്ടിലും പരമ്പര അവസാനിച്ച വിവരം പങ്ക് വച്ച് നടി വൈഷ്ണവി സതീഷ്.

രണ്ടു വര്‍ഷത്തോളം നീണ്ട ജൈത്രയാത്രയ്ക്കൊടുവില്‍ മിഴിരണ്ടിലും പരമ്പരയ്ക്ക് അവസാനമായിരിക്കുകയാണ്. സീരിയലിന്റെ അവസാന എപ്പിസോഡുകള്‍ പ്രേക്ഷകരിലേക്ക് എത്താനിരിക്കെ ഷൂട്ടിംഗ് മുഴുവന്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇപ്പോഴിതാ, അവസാന ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞ് വേദനയോടെ മടങ്ങിയിരിക്കുകയാണ് താരങ്ങളും. അതിന്റെ വീഡിയോ നടി വൈഷ്ണവി സതീഷ് പങ്കുവച്ചത് പൊട്ടിക്കരഞ്ഞു കൊണ്ടാണ്.

പെരുവണ്ണാപുരത്തെ ഗ്രാമീണ പെണ്‍കുട്ടിയായ ലക്ഷ്മി എന്ന ലെച്ചുവിന്റെ ജീവിത കഥ പറഞ്ഞ പരമ്പരയില്‍ ലക്ഷ്മിയോളം തന്നെ പ്രാധാന്യം നിറഞ്ഞ കഥാപാത്രമായിരുന്നു സ്വാതിയെ അവതരിപ്പിച്ച വൈഷ്ണവി സതീഷിന്റേതും. മുന്‍പ് നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു പരമ്പരയിലെ മുഴുനീള കഥാപാത്രമായി വൈഷ്ണവി എത്തിയത് ഇതാദ്യമായിട്ടാണ്. മാത്രമല്ല, ഈ പരമ്പരയിലൂടെയാണ് വൈഷ്ണവിയെ ആരാധകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയതും എന്ന പ്രത്യേകതയുമുണ്ട്. അതിന്റെ വേദന മുഴുവന്‍ നിറയുന്ന വീഡിയോയാണ് നടി പങ്കുവച്ചിരിക്കുന്നത്.

മുന്‍പ് സാന്ത്വനം എന്ന സീരിയലിന്റെ അവസാന എപ്പിസോഡും ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ നടി ഗോപികാ അനില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ക്യാമറയെ തൊഴുതിറങ്ങിയ വീഡിയോ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ, വൈഷ്ണവിയും കണ്ണീരോടെയാണ് ഇത്രയും കാലം തന്നെ ഏറ്റവും മികച്ചതായി പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ച ക്യാമറയെ തൊഴുത് മടങ്ങിയത്. പിന്നാലെ താലിമാലയും കമ്മലും സിന്ദൂരവും അഴിച്ചു വച്ച് ഇനി സ്വാതിയായി താനില്ലെന്ന സത്യം നടി തിരിച്ചറിഞ്ഞത് വേദനയോടെയാണ്. പിന്നാലെ പരമ്പരയില്‍ ഗോവിന്ദായി എത്തുന്ന താരം ആശ്വസിപ്പിക്കാനെത്തുന്നതും വീഡിയോയില്‍ കാണാം.

തിരുവനന്തപുരം സ്വദേശിനിയായ വൈഷ്ണവി വഴുതക്കാട് മഹാരാജാസ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. അച്ഛന്‍, അമ്മ, ചേട്ടന്‍ എന്നിവര്‍ അടങ്ങിയതാണ് കുടുംബം. കുഞ്ഞു പ്രായം മുതലെ നൃത്തരംഗത്ത് സജീവമായിരുന്ന വൈഷ്ണവി സ്‌കൂള്‍ കലോത്സവങ്ങളിലെല്ലാം സജീവമായിരുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായാണ് ഈ മേഖലയിലേക്ക് എത്തിയത്. അമ്മ എന്ന പരമ്പരയില്‍ നിയയുടെ മകളായി തുടക്കം കുറിച്ച വൈഷ്ണവി ഏഴാം ക്ലാസില്‍ പഠിക്കവേയാണ് മഞ്ഞുരുകും കാലം എന്ന പരമ്പയില്‍ ജാനിയുടെ അനിയത്തിക്കുട്ടിയായി വേഷമിട്ടത്. പിന്നീട്, കാര്യം നിസാരം, ഭ്രമണം, സീത, സത്യം ശിവം സുന്ദരം തുടങ്ങി 13ഓളം പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. തുമ്പപ്പൂ പരമ്പരയില്‍ ഒരു നെഗറ്റീവ് റോളായിരുന്നു ചെയ്തത്. സൂര്യാ ടിവിയിലെ കളിവീട് പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്. തനിക്ക് ഇത്തിരി നിറം കുറവാണെന്നും അതിന്റെ പേരില്‍ കോപ്ലക്സുകളും ഉള്ള പെട്ടെന്ന് സങ്കടം വരുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് യഥാര്‍ത്ഥ ജീവിതത്തില്‍ വൈഷ്ണവി.

സീ കേരളത്തില്‍ വിജയകരമായി സംപ്രേക്ഷണം ചെയ്ത സീരിയലാണ് മിഴി രണ്ടിലും. സഞ്ജുവിന്റെയും സ്വാതിയുടേയും പ്രണയത്തിനിടയിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന ലച്ചുവെന്ന പെണ്‍കുട്ടിയുടേയും അവളെ വിവാഹം കഴിക്കേണ്ടി വന്ന സഞ്ജുവിന്റെയും കഥ പറഞ്ഞ പരമ്പര അവരുടെ പിന്നീടുള്ള ജീവിത മുഹൂര്‍ത്തങ്ങളാണ് വളരെ മനോഹരമായി ആരാധകരിലേക്ക് എത്തിച്ചത്. നിരവധി പ്രതിസന്ധികളും പ്രതിബന്ധങ്ങളും നിറഞ്ഞ രണ്ടു വര്‍ഷത്തോളം നീണ്ട പരമ്പരയുടെ ജൈത്രയാത്രയാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments