വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല എന്നീ ദുരന്തബാധിത പ്രദേശങ്ങളും ബെയ്‌ലി പാലവും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ്, ദുരന്തത്തിനിടയില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച മേപ്പാടി വിംസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലും സന്ദർശിച്ച് ദുരന്തത്തെ അതിജീവിച്ചവർക്ക് ആശ്വാസമേകി.തുടർന്ന് ദുരന്തവുമായി ബന്ധപ്പെട്ട് അവലോകന യോഗവും ചേർന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ. വി വേണു, മന്ത്രിമാരായ കെ രാജന്‍, ഒ ആര്‍ കേളു, എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, ഡിജിപി ഡോ. ശെയ്ഖ് ദര്‍വേശ് സാഹെബ്, എഡിജിപി എം ആര്‍ അജിത്കുമാര്‍, ടി സിദ്ദീഖ് എംഎല്‍എ എന്നിവരും സന്നിഹിതരായിരുന്നു.