Thursday, October 3, 2024
Homeകേരളംവയനാട്ടിലെ ദുരന്തമേഖല പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു: ആദ്യം വെള്ളാർമല സ്കൂൾ

വയനാട്ടിലെ ദുരന്തമേഖല പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു: ആദ്യം വെള്ളാർമല സ്കൂൾ

വയനാട്:- വയനാട്ടിലെ ദുരന്തമേഖല പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. മോദി ആദ്യം പോയത് വെള്ളാർമല സ്കൂളിലേക്കാണ്. സ്കൂൾ റോ‍ഡിന്റെ ഭാഗത്തെത്തിയ പ്രധാനമന്ത്രി ദുരിതബാധിതരായ കുട്ടികളെക്കുറിച്ചു ചോദിച്ചറിഞ്ഞു. അനാഥരായ കുട്ടികളുടെ വിവരം തേടി.

കുട്ടികൾക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും അനാഥരായ കുട്ടികളെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കുട്ടികളെ ഇനി എവിടെ പഠിപ്പിക്കുമെന്നും മോദി ചോദിച്ചു. എത്ര കുട്ടികൾ ദുരന്തത്തിന്റെ ഭാ​ഗമായി എന്നും എത്ര പേർക്ക് രക്ഷപ്പെടാൻ സാധിച്ചുവെന്നും മോദി ചോദിച്ചു മനസ്സിലാക്കി.

ദുരിത മേഖല നടന്നു കണ്ട പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് സ്കൂൾ കാണണമെന്നായിരുന്നു. സ്കൂളിന്റെ പരിസരത്തെ തകർന്ന വീടുകളും മോദി കണ്ടു. എഡിജിപി എംആർ അജിത്കുമാറാണ് പ്രധാനമന്ത്രിക്ക് ദുരിതമേഖലയിലെ സാഹചര്യം വിശദീകരിച്ചത്.

ബെയിലി പാലം സന്ദര്‍ശിച്ച മോദി സൈനികരുമായി കൂടിക്കാഴ്ച നടത്തി. ബെയിലി പാലത്തിലൂടെ നടന്ന് കണ്ട മോദി സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞു. രക്ഷാപ്രവര്‍ത്തകരോടും മോദി സംസാരിച്ചു. മേപ്പാടി സെന്റ് ജോസഫ് സ്കൂളിലെ ക്യാമ്പ് സന്ദർശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments