കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായ കിലോമീറ്ററുകൾ അകലെ നിന്നും ഒരു മൃതദേഹം കണ്ടെത്തി. ഷിരൂർ ഹോന്നവാര കടൽത്തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കർണാടകയിൽ ഉരുൾപ്പൊട്ടലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ ഇനിയും കണ്ടെത്തിയിരുന്നില്ല. അതിനിടെയാണ് കടൽത്തീരത്ത് നിന്നും മൃതദേഹം കണ്ടെത്തുന്നത്.
സമീപത്ത് നിന്നും ഒരു മത്സ്യത്തൊഴിലാളിയെ കാണാതായതും റിപ്പോർട്ടുണ്ട്. മുങ്ങൽ വിദഗ്ദനായ ഈശ്വർ മൽപ്പയാണ് മൃതദേഹം കണ്ടെന്ന കാര്യം അറിയിച്ചത്. ജീർണിച്ച ശരീരം ആരുടേതാണെന്ന് വ്യക്തമല്ല. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കാനാകൂ.