Wednesday, December 25, 2024
Homeകേരളംഡ്രൈഡേയിൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് അടക്കമുള്ളവയ്ക്ക് ഭാഗിക ഇളവിന് ശുപാർശ

ഡ്രൈഡേയിൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് അടക്കമുള്ളവയ്ക്ക് ഭാഗിക ഇളവിന് ശുപാർശ

തിരുവനന്തപുരം –ഡ്രൈഡേയിൽ ഭാഗിക ഇളവിന് ശുപാർശ. മദ്യനയത്തിന്റെ കരടിലാണ് ശുപാർശ. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് അടക്കമുള്ളവയ്ക്കാണ് ഇളവ് നൽകും. ഇതിനായി പ്രത്യേകം അപേക്ഷ നൽകണം.

അന്താരാഷ്ട്ര കോൺഫെറൻസുകൾ നടക്കുന്ന സ്ഥലങ്ങളിലും ഇളവ്. വിനോദ സഞ്ചാരമേഖലയ്ക്ക് നേട്ടമുണ്ടാകുന്ന തരത്തിലാകും ഇളവ്.നിലവിലെ രീതിയിൽ മദ്യഷോപ്പുകൾ ഒന്നാം തീയതി തുറക്കില്ല. ഡ്രൈഡേയിലെ ഭാഗിക ഇളവ് സംബന്ധിച്ച് ബാറ് ഉടമകളും ഡിസ്ലറി ഉടമകളും ആവശ്യം ഉന്നയിച്ചിരുന്നു. സർക്കാർ ഈ വിഷയം പരിഗണിച്ച് വരുന്നതിനിടെയാണ് ബാർ കോഴ വിവാദം ഉയർന്നത്.യ തുടർന്ന് ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത് മാറ്റിവെക്കുകയായിരുന്നു.എന്നാൽ ടൂറിസം മേഖലയിൽ നിന്നുള്ള നിരന്തരമായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് ഇപ്പോൾ ഭാഗിക ഇളവിന് ശുപാർശ ചെയ്തിരിക്കുന്നത്.ഇതിനായി ചട്ടങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്.

കരട് മദ്യനയത്തിൽ ബാറുകളുടെ സമയം നീട്ടുന്നതുമായി ബന്ധപ്പെട്ട ശുപാർശ ഇടം നേടിയിട്ടില്ല. നിലവിലെ രീതിയിൽ തുടരാനാണ് കരടിൽ പറയുന്നത്. ബാറുകളുടെ സമയം നീട്ടുന്നതിൽ ഇപ്പോൾ തീരുമാനം എടുക്കേണ്ടതില്ലെന്നാണ് എക്‌സൈസിന്റെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments