Sunday, December 22, 2024
Homeകേരളംകാറും ബൈക്കും കൂട്ടിയിടിച്ചു: രണ്ടു യുവാക്കള്‍ മരണപ്പെട്ടു

കാറും ബൈക്കും കൂട്ടിയിടിച്ചു: രണ്ടു യുവാക്കള്‍ മരണപ്പെട്ടു

അടൂര്‍ ബൈപ്പാസ്സില്‍ ഉണ്ടായ വാഹന അപകടത്തില്‍ രണ്ടു യുവാക്കള്‍ മരണപ്പെട്ടു .അടൂര്‍ നിവാസി ടോംസി വര്‍ഗീസ്‌ ( 23 ) പത്തനംതിട്ട വാഴമുട്ടം മഠത്തില്‍ തെക്കേതില്‍ ജിത്തു രാജ് ( 23 )എന്നിവര്‍ ആണ് മരിച്ചത് .അടൂര്‍ വട്ടത്തറ പടിയില്‍ ആണ് ഇന്ന് രാത്രിയില്‍ അപകടം നടന്നത് .

ഏഴംകുളം നിവാസിയായ രാഹുല്‍ ഇവിടെ ഉള്ള ചായക്കടയില്‍ ബൈക്ക് നിര്‍ത്തി ചായ കുടിച്ചു കൊണ്ടിരിക്കെ കൂട്ടുകാരായ ജിത്തുവും ടോംസിയും രാഹുലിന്‍റെ ബൈക്കുമായി കരുവാറ്റ ഭാഗത്തേക്ക് പോകും വഴിയാണ് അപകടം നടന്നത് . അടൂര്‍ ഭാഗത്തേക്ക് വന്ന ബെന്‍സ് കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു . പരിക്കേറ്റ ഇരുവരെയും അടൂര്‍ ആശുപത്രിയില്‍ എത്തിച്ചു . ഇതിനോടകം രണ്ടു പേരും മരണപ്പെട്ടു .അടൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments