ഡൊമനിക്കൻ റിപ്പബ്ലിക്കിലെ പുൻ്റാക്കാനായിൽ ഓഗസ്റ്റ് 8 മുതൽ 11 വരെ നടക്കുന്ന ഫോമാ കൺവൻഷനിലെ ഒരു പ്രധാന ഇനമായി നടത്തുന്ന ‘ചിരിയരങ്ങ് ‘ അമേരിക്കൻ മലയാളികലുടെ ജനപ്രിയ സാഹിത്യകാരനായ ശ്രീ. രാജു മൈലപ്രാ നയിക്കുമെന്ന് ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അറിയിച്ചു.
ഫൊക്കാനയുടെ തുടക്കം മുതലും, പിന്നീടു ഫോമയിലും തുടർച്ചയായി രാജു മൈലപ്രാ നേതൃത്വം നൽകുന്ന ‘ചിരിയരങ്ങിനു’ വലിയ ജനപങ്കാളിത്തമാണുള്ളത്. പ്രത്യേക തയ്യാറെടുപ്പുകളൊന്നുമില്ലാതെ അവതരിപ്പിക്കുന്ന ഈ പരിപാടികൾ കാണികൾക്കും
പങ്കെടുക്കാം.
നിർദ്ദോഷമായ ഫലിതങ്ങൾ കൊണ്ട്, ചിരിയുടെ പൊടിപൂരം തീർക്കുന്ന ഈ പരിപാടി 9-ാം തീയതി വൈകുന്നേരം പ്രധാന ഓഡിറ്റോറിയത്തിലാണ് അരങ്ങേറുന്നത്.
കൺവൻഷനിൽ പങ്കെടുക്കുന്ന എല്ലാവർക്കും എല്ലാം മറന്ന്, മനസു തുറന്നു ചിരിക്കുവാൻ അവസരം ഒരുക്കുന്ന ‘ചിരിയരങ്ങ്’ നയിക്കുന്ന ശ്രീ. രാജു മൈലപ്രാക്ക് പ്രസിഡന്റ്റ് ഡോ.ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോൺ, ട്രഷറാർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കുളം, ജോ.സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോ.ട്രഷറാർ ജെയിംസ് ജോർജ്, കൺവൻഷൻ ചെയർമാൻ തോമസ് സാമുവേൽ(കുഞ്ഞു മാലിയിൽ) എന്നിവർ ആശംസകളറിയിച്ചു.