Saturday, January 11, 2025
Homeഅമേരിക്കവയനാടിന്റെ കൈപിടിച്ച് ഫൊക്കാനയും

വയനാടിന്റെ കൈപിടിച്ച് ഫൊക്കാനയും

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക്: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 300 കവിയും എന്നാണ് അറിയുന്നത്. സർവതും നഷ്ടപ്പെട്ടതിന്റെ വേദനയും ഞെട്ടലും മാറാതെ ഇനി എന്ത്ചെയ്യണമെന്നറിയാതെ ജീവിതം ചോദ്യചിഹ്നമായി നിൽക്കുന്നവരെ സഹായിക്കാൻ ഫൊക്കാനയും കൂടെ ഉണ്ടാകും. വയനാടിന് കരകയറാൻ സഹായഹസ്തത്തിനായി ഫൊക്കാന ഗോ ഫണ്ട് മി വഴി ഫണ്ട് സമാഹരണം നടത്തുന്നു.
https://gofund.me/bcd3f539

നോക്കിനിൽക്കെ കൺമുന്നിലൂടെ ഒരു നാടുമുഴുവൻ ഒഴുകി പോയപ്പോൾ , അവിടെ ജീവിച്ചിരുന്നവർ ജീവന് വേണ്ടി വിലപിച്ചപ്പോൾ നോക്കിനിന്നവർക്ക് ഇരു കൈകളും തലയിലമർത്തി വിലപിക്കാൻ മാത്രമേ കഴിഞ്ഞുള്ളു. നമ്മുടെ ജീവിതം ഇത്രയേ ഉള്ളു എന്ന ചുട്ടുപൊള്ളുന്ന തിരിച്ചറിവ് നൽകുന്ന ചില അവസരങ്ങൾ കൂടിയാണ് ഇത്. പോയവർ പോയി പക്ഷേ ജീവശ്ശവങ്ങൾ ആയി ജീവിക്കുന്ന കുറെ മനുഷ്യർ അവിടെ ബാക്കിയായി. എല്ലാം നഷ്‍ടപ്പെട്ട അവരെ സഹായിക്കേണ്ട ഉത്വരവാദിത്വത്തിൽ നിന്നും മനുഷ്വത്വമുള്ളവർക്ക് മാറിനിൽക്കാൻ കഴിയില്ല . ഒരു രാത്രി വെളുത്തപ്പോൾ എല്ലാം നഷ്‌ടപ്പെട്ട ഇവരിൽ ചിലരെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കാം. അതിനായി നമുക്ക് ഒരുമിച്ചു പ്രവർത്തിച്ചു ഈ ഗോ ഫണ്ട് മി ഫണ്ട് കളക്ഷൻ വൻപിച്ച വിജയമാക്കാം.

നാളെ ചാനൽ കാഴ്ചകളും പത്രവാർത്തകളും കോലാഹലങ്ങളും അവസാനിക്കുമ്പോൾ എല്ലാവരും ഇവരെ മറക്കും പക്ഷേ പിന്നെയും അവർ ജീവിക്കണം . അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. ഫൊക്കാന ഒരു ഹൗസിങ് പ്രൊജക്റ്റ് തന്നെ മുന്നോട്ട് വെക്കുന്നുണ്ട്, കൂടാതെ പല കുടുംബങ്ങളിലെയും അനാധരായ കുട്ടികളെ ദെത്തെടുക്കുവാനും അവരുടെ ഭാവിക്കുവേണ്ടി കേരളാ ഗവൺമെന്റ് മായി ബന്ധപ്പെട്ടു വേണ്ടത് എല്ലാം ചെയ്യുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു

വയനാട് ദുരന്തം ഞങ്ങളിലേൽപ്പിച്ച മുറിവ് ചെറുതല്ല. വേദനയുടെ ഈ വേളയിൽ ദുരന്തബാധിതർക്കൊപ്പം നിൽക്കുക എന്നത് നമ്മുടെ കടമയാണ്. സഹജീവികളുടെ കണ്ണീരൊപ്പാനും ഈ ഭുരന്ത ഭൂമിയെ വിണ്ടുടുക്കാനും നമുക്ക് ഒരുമിച്ചു കൈ കോർക്കാം. ഗോ ഫണ്ട് മി ഫണ്ട് കളക്ഷൻ വൻപിച്ച വിജയമാക്കാൻ നിങ്ങളുടെ സഹായ സഹകരണം പ്രതിക്ഷിക്കുന്നു .
https://gofund.me/bcd3f539

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments