Sunday, December 22, 2024
Homeഇന്ത്യമഹാരാഷ്ട്രയിൽ അംഗൻവാടി കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന്റെ പാക്കറ്റിൽ ചത്ത പാമ്പ്

മഹാരാഷ്ട്രയിൽ അംഗൻവാടി കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന്റെ പാക്കറ്റിൽ ചത്ത പാമ്പ്

മഹാരാഷ്ട്ര –സർക്കാർ നഴ്‌സറി സ്‌കൂളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന്റെ പാക്കറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ഒരു അംഗൻവാടിയിലാണ് സംഭവം. തിങ്കളാഴ്ച (ജൂലൈ 1) ഒരു കുട്ടിയുടെ രക്ഷിതാക്കളാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് പ്രമുഖ ദേശീയ ,മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു.

ആറ് മാസം മുതൽ മൂന്ന് വയസുവരെ പ്രായമുള്ള കുട്ടികൾക്കും, ഗർഭിണികൾക്കും സർക്കാർ നൽകുന്ന പോഷകാഹാരത്തിന്റെ മിക്‌സ് പാക്കറ്റിലാണ് ചത്ത പാമ്പിനെ ലഭിച്ചതായി വിവരം ലഭിക്കുന്നത്. അംഗൻവാടി വർക്കേഴ്‌സ് നൽകിയതാണ് ഈ പോഷകാഹരം അടങ്ങിയ പാക്കറ്റ് എന്നും, അതിലാണ് ചത്ത പാമ്പിനെ കിട്ടിയതെന്നും ഒരു കുട്ടിയുടെ രക്ഷിതാക്കൾ വെളിപ്പെടുത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിയിട്ടുണ്ട്.

അതേസമയം, പാമ്പിനെ കണ്ടെത്തിയ ഭക്ഷണത്തിന്റെ പാക്കറ്റ് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ ലാബിലേക്ക് ടെസ്റ്റിന് അയച്ചതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments