Sunday, October 6, 2024
Homeകേരളംകൊരട്ടിയിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണി പള്ളിയുടെ സമീപത്തെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊരട്ടിയിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണി പള്ളിയുടെ സമീപത്തെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂർ കൊരട്ടിയിൽ നിന്ന് പത്തു ദിവസം മുൻപ് കാണാതായ ദമ്പതികളെ വേളാങ്കണ്ണി പള്ളിയുടെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗ്ഗീസിന്റെയും എൽസിയുടേയും മകൻ ആന്റോ (34) ഭാര്യയും വെസ്‌റ്റ് കൊരട്ടി കിലുക്കൻ ജോയിയുടെ മകളുമായ ജിസുവുമാണ് (29) മരിച്ചത്. വിഷം കുത്തിവെച്ചാണ് ഇരുവരും മരിച്ചതെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും പോലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല.

കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതി ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ദമ്പതികളെ തിരുമുടിക്കുന്നിലെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. വേളാംങ്കണ്ണിയിൽ എത്തിയ ശേഷം അവിടെ എന്തോ ജോലിയിൽ പ്രവേശിച്ചതായും പറയപ്പെടുന്നു. അതിനിടയിൽ ചൊവ്വാഴ്ച്ച വൈകിട്ട് അവശ നിലയിൽ കാണപ്പെട്ട ആൻ്റോയെ നാഗപട്ടണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. ആൻ്റോ മരിച്ചതറിഞ്ഞ ജിസു ലോഡ്ജിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജിസുവിനെ ആശുപത്രിയിൽ നിന്ന് കാണാതായത്തിനെ തുടർന്ന് പോലീസും നാട്ടിൽ നിന്നും എത്തിയ ബന്ധുക്കളും കൂടി ലോഡ്‌ജിലെത്തിയപ്പോൾ മുറി അകത്ത് നിന്ന് പുട്ടിയ നിലയിലായിരുന്നു. പോലീസ് മുറി ബലം പ്രയോഗിച്ച് തുറന്ന് നോക്കിയപ്പോഴേക്കും ജീസു മരിച്ചിരുന്നു. രണ്ടു പേരുടേയും മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം നാഗപട്ടണം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്ക്‌കാര ചടങ്ങുകൾ വ്യാഴാഴ്‌ച തിരുമുടിക്കുന്ന് ചെറുപുഷ്‌പം ദേവാലയത്തിൽ നടക്കും.

ലൈഫ് പദ്ധതിയിൽ ലഭിച്ച വീട്ടിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. വീടും മറ്റും വിറ്റ് തൻ്റെ കടങ്ങൾ വീട്ടണമെന്ന് കാണിച്ച ചൊവ്വാഴ്‌ച സഹോദരിക്ക് ആൻ്റോ വോയ്സ് മെസേജ് അയച്ചിരുന്നതായും പറയപ്പെടുന്നു. മൂന്ന് വർഷമായിട്ടുള്ളു ഇവർ മുടപ്പുഴയിൽ താമസമാക്കിയിട്ട്. കുറച്ച് മാസങ്ങളായി ആന്റോയും ഭാര്യ ജിസും അടുത്തള്ള വീട്ടുകാരുമായി അധികം സംസാരിക്കാറില്ലെന്നും പറയപ്പെടുന്നു.

ജാതിക്ക കച്ചവടക്കാരനായിരുന്ന ആന്റോ നിരവധി ഫൈനാൻസ് കമ്പനികളിൽ നിന്നും പേഴ്സ‌ണൽ ലോണുകൾ എടുത്തിരുന്നു. ഗൃഹോപകരണങ്ങളും, മൊബൈലും മറ്റും ലോൺ മുഖേനെ വാങ്ങുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങൾ ആൻ്റോയും കുടുംബവും നേരിട്ടിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടാകാനുണ്ട്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒൻപത് വർഷമായി. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments