Wednesday, December 25, 2024
Homeഇന്ത്യനീറ്റ് പരീക്ഷാ ക്രമക്കേടില്‍ ഇന്ന് രാജ്യവ്യാപക വിദ്യാര്‍ത്ഥി പ്രതിഷേധം; പാര്‍ലമെന്റിലേക്ക് മാര്‍ച്ച്

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ഇന്ന് രാജ്യവ്യാപക വിദ്യാര്‍ത്ഥി പ്രതിഷേധം; പാര്‍ലമെന്റിലേക്ക് മാര്‍ച്ച്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെ പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍. (Nationwide student protest today over NEET exam irregularities; March to Parliament ) ഇന്ത്യ സഖ്യത്തിന്റെ വിദ്യാര്‍ഥി സംഘടനകളാണ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ വിദ്യാര്‍ഥി സംഘടനകള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. എന്‍.ടി.എ നിര്‍ത്തലാക്കണം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം, പരീക്ഷ വീണ്ടും നടത്തണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സര്‍വകലാശാലകളിലും പ്രതിഷേധം സംഘടിപ്പിക്കും.

ചീഫ് ജസ്റ്റിസ് വാദം കേള്‍ക്കും
നീറ്റ് യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ ഹരജികളില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കും. ജൂലൈ എട്ടിനാണ് ഹരജികള്‍ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരും ബെഞ്ചില്‍ അംഗങ്ങളാണ്.

ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയുടെ (എന്‍.ടി.എ) അടക്കം നിലപാട് കോടതി തേടിയിട്ടുണ്ട്. പുന:പരീക്ഷ, കോടതി മേല്‍നോട്ടത്തില്‍ സമഗ്ര അന്വേഷണം തുടങ്ങിയ ആവശ്യങ്ങളില്‍ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.

മാറ്റിവച്ച നീറ്റ് പിജി ഈ മാസം
മാറ്റിവച്ച നീറ്റ് പിജി പരീക്ഷ ഈമാസം നടക്കുമെന്ന് റിപ്പോര്‍ട്ട്. പരീക്ഷ ആരംഭിക്കുന്നതിന്റെ രണ്ടുമണിക്കൂര്‍ മുന്‍പായിരിക്കും ചോദ്യപേപ്പര്‍ തയ്യാറാക്കുക. ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

ജൂണ്‍ 23-ന് നടത്തേണ്ടിയിരുന്ന നീറ്റ് പിജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള പിഴവുകളെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.
— – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments