Saturday, October 5, 2024
Homeകേരളംസഞ്ചാരികൾ തേടിവരുന്ന പ്രകൃതി ഭംഗി : കോന്നി കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം

സഞ്ചാരികൾ തേടിവരുന്ന പ്രകൃതി ഭംഗി : കോന്നി കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം

സഞ്ചാരികൾ തേടിവരുന്ന പ്രകൃതി ഭംഗി : കോന്നി കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം

യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് മുമ്പില്‍ മഴക്കാലത്ത്‌ തെളിയുന്നത് മനോഹരമായ വെള്ളച്ചാട്ടങ്ങളുടെ ദൃശ്യവിസ്മയങ്ങളാണ് .കോന്നിയുടെ കിഴക്കന്‍ ഗ്രാമത്തില്‍ പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയമാണ്   കോന്നി അരുവാപ്പുലം  പഞ്ചായത്തിലെ കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ കൂടി ആണെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല .ആര്‍ക്കും കടന്നു വരാം . ജല കണങ്ങള്‍ ധാര ധാരയായി താഴേക്ക് പതിക്കുമ്പോള്‍ അതിലേക്ക് തല വെച്ചൊരു കുളി ആരും കൊതിക്കും . പാറകളില്‍ വഴുക്കല്‍ ഉള്ളതിനാല്‍ സൂക്ഷിക്കുക .

കല്ലേലി ചെളിക്കുഴിയില്‍ മഴക്കാലമായാല്‍ സഞ്ചാരികളുടെ വരവ് ആണ് . പാറയില്‍ നിന്നും തുള്ളി ചാടി എത്തുന്ന വെള്ളം ദേഹത്ത് വീഴുമ്പോള്‍ ആ കുളിരില്‍ ഏവരും മറന്നു നിന്ന് പോകും . വനം അടുത്ത് തന്നെ ഉള്ളതിനാല്‍ ആ കുളിരും ലഭിക്കും . അഴകായി ഒഴുകി എത്തുന്ന ചെറു തോട്ടില്‍ നിന്നും ആണ് പാറ മുകളില്‍ നിന്നും ഈ ജല ധാര .

കല്ലേലി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഇടവഴിയിലൂടെ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിലെത്താം. ഇവിടെ നിന്നാൽ അച്ചൻ കോവിൽ വനത്തിന്‍റെ  അതിർത്തിയും കാണാം

25 അടിയിലേറെ ഉയരമുള്ള പാറക്കെട്ടിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യചാരുത മനം കവരുന്നതാണ്.ഫോട്ടോഗ്രഫിയേയും പ്രകൃതിയേയും സ്‌നേഹിക്കുന്നവരാണ് ഇവിടുത്തെ സന്ദർശകരിലേറെയും.കോന്നി എലിയറയ്ക്കൽ കല്ലേലി വഴിയും കൊല്ലൻപടി അതിരുങ്കൽ കുളത്തുമൺ വഴിയും പാടം മാങ്കോട് അതിരുങ്കൽ കുളത്തുമൺ കല്ലേലി വഴിയും രാജഗിരി അതിരുങ്കൽ കുളത്തുമൺ കല്ലേലി വഴിയും വെള്ളച്ചാട്ടം കാണുവാൻ ധാരാളം സഞ്ചാരികൾ എത്തുന്നു. ഇവിടെയുള്ള ജലം ഒഴുകി എത്തുന്നത്‌ സമീപത്തെ അച്ചന്‍ കോവില്‍ നദിയില്‍ ആണ് .

മഴ ഉള്ളതിനാല്‍ സമീപത്തെ മലകളിലെല്ലാം നല്ല പച്ചപ്പാണ്. രാവിലെ കിഴക്കന്‍ ചക്രവാളത്തില്‍ മഞ്ഞു പൊതിഞ്ഞ സുന്ദര കാഴ്ച . കേരളത്തില്‍ ഗംഭീരവും മനോഹരവുമായ ഒട്ടേറെ വെള്ളച്ചാട്ടങ്ങളുണ്ട്. ഇവയെല്ലാം എല്ലാക്കാലത്തും സന്ദര്‍ശിക്കാന്‍ കഴിയുന്നതും ആണ്.എന്നാല്‍ മഴക്കാലത്ത്‌ മാത്രം കാണാന്‍ കഴിയുന്ന പ്രകൃതി ഒരുക്കിയ നീര്‍ച്ചാലുകള്‍ തന്നെ ആണ് മലയോര മേഖലയിലെ കാഴ്ചകളില്‍ അധികവും .ചെളിക്കുഴിയില്‍നിന്ന് ആറുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ മാങ്കോട്-രാജഗിരി റോഡിലെ ഉരക്കുഴി വെള്ളച്ചാട്ടത്തിലെത്താം. തട്ടുതട്ടായി വെള്ളം ചിതറി ഒഴുകിയെത്തുന്ന ദൃശ്യം അതി മനോഹരം ആണ് . ചെങ്ങറയിലെയും മണ്ണീറയിലെയും വെള്ള ചാട്ടം കാണുവാനും ഇറങ്ങി ഒന്ന് കുളിക്കുവാന്‍ ആരും ആഗ്രഹിക്കും. ശുദ്ധമായ ജലം തന്നെ കാരണം .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments