Monday, December 23, 2024
Homeകേരളംലോക ലഹരി വിരുദ്ധ ദിനത്തിൽ സംസ്ഥാനത്ത് നാളെ (ജൂൺ 26, ബുധനാഴ്ച) ഡ്രൈ ഡേ ആചരിക്കും

ലോക ലഹരി വിരുദ്ധ ദിനത്തിൽ സംസ്ഥാനത്ത് നാളെ (ജൂൺ 26, ബുധനാഴ്ച) ഡ്രൈ ഡേ ആചരിക്കും

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തിൽ സംസ്ഥാനത്ത് നാളെ (ജൂൺ 26, ബുധനാഴ്ച) ഡ്രൈ ഡേ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കേരളത്തിൽ ബിവറേജസ് കോർപറേഷന്റെ മദ്യവിൽപനശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും. കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപന ശാലകളും നാളെ തുറക്കില്ല.

ഇന്ന് രാത്രി ഒമ്പത് മണിക്ക് ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചാൽ പിന്നീട് വ്യാഴാഴ്ച രാവിലെ 9 മണിക്കാണ് തുറക്കുക. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ നാളെ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യവിൽപന ശാലകൾക്ക് അവധി നൽകിയത്.1987 മുതൽ ഐക്യരാഷ്ട്ര സഭയാണ് ജൂൺ 26ന് ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments