Sunday, December 22, 2024
Homeകേരളംവീടുകളില്‍ കവർച്ച നടത്തിയ രണ്ടുപേർ പിടിയിൽ

വീടുകളില്‍ കവർച്ച നടത്തിയ രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം തിരുവല്ലത്തും പാച്ചല്ലുരിലും വീടുകളുടെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. വെഞ്ഞാറമൂട് സ്വദേശി കൊച്ചു ഷിബു എന്ന ഷിബു (42), നെടുമങ്ങാട് സ്വദേശി വാൾ ഗോപു എന്ന ഗോപു(42) എന്നിവരാണ് അറസ്റ്റിലായത്. നാലു വീടുകളിലായിരുന്നു ഇരുവരും ചേർന്ന് മോഷണം നടത്തിയത്. സ്വർണം ഉൾപ്പെടെ സംഘം മോഷ്ടിച്ചിരുന്നു.

ആളിലാത്ത വീട്ടിൽക്കയറി സി.സി.ടി.വി. ക്യാമറകൾ മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലാകുന്നത്. ഇവിടെ നിന്നും ലഭിച്ച പ്രതികളുടെ വിരലടയാളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ പ്രതികളിലേക്ക് നയിച്ചത്.മോഷണ കേസിൽ നേരത്തെ പിടിയിലായ ഇരുവരും ജയിലിൽ വച്ചാണ് പരിചയപ്പെടുന്നത്. ജയിലിൽനിന്നും പുറത്തിറങ്ങിയതോടെ കൂലിപ്പണിക്കാരുടെ വേഷത്തിലായിരുന്നു മോഷണം.ആണിപ്പാര, നീളമുളള സ്‌ക്രൂ ഡ്രൈവർ അടക്കമുളള ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവർ വാതിലുകളുടെ പൂട്ട് തകർക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രതികൾക്കെതിരെ സമാനമായ മോഷണക്കേസുകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments