ബെയ്‌റൂട്ട് കമാൻഡറെ വധിച്ച ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേലിലേക്ക് ഹിസ്‌ബുള്ളയുടെ മിസൈൽ, റോക്കറ്റ് വർഷം. ഇസ്രയേലിലെ രണ്ട് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഹിസ്‌ബുള്ള സ്ഥിരീകരിച്ചു. 160 റോക്കറ്റുകളാണ് തൊടുത്തത്.
നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ അറിവായിട്ടില്ല. ഗാസയിൽ ഇസ്രയേൽ കടന്നാക്രമണം തുടങ്ങിയതിനുശേഷം ഇസ്രയേൽ സൈന്യവും ഹിസ്‌ബുള്ളയും തമ്മിൽ നാൾക്കുനേൾ ആക്രമണം രൂക്ഷമായി വരികയാണ്. ഗാസയിൽ ആക്രമണം പൂർണമായി നിർത്തുംവരെ ഏറ്റുമുട്ടൽ തുടരുമെന്ന് ഹിസ്‌ബുള്ള പ്രഖ്യാപിച്ചു.
ചൊവ്വാഴ്ചയാണ് ഹിസ്‌ബുള്ള കമാൻഡർ താലെബ് സമി അബ്ദുള്ള (ഹജ്ജ് അബു താലെബ്–- 55) പങ്കെടുത്ത യോഗം നടന്ന വീട് ഇസ്രയേൽ റോക്കറ്റ് ആക്രമണത്തിൽ തകർത്തത്.