Friday, September 20, 2024
Homeലോകവാർത്തഅമേരിക്കയിലെ ഫ്ലോറിഡയിൽ 63 ദശലക്ഷം ഡോളർ വിലമതിക്കുന്ന കൊക്കൈയ്നുമായിയെത്തിയ കപ്പൽ പിടികൂടി

അമേരിക്കയിലെ ഫ്ലോറിഡയിൽ 63 ദശലക്ഷം ഡോളർ വിലമതിക്കുന്ന കൊക്കൈയ്നുമായിയെത്തിയ കപ്പൽ പിടികൂടി

ഫ്ലോറിഡ:  അമേരിക്കയിലെ ഫ്ലോറിഡയിൽ     ചൊവ്വാഴ്ച കടലിൽ സിനിമയെ വെല്ലുന്ന ചേസിനും വെടിവയ്പിനുമൊടുവിൽ 63 ദശലക്ഷം ഡോളർ വിലമതിക്കുന്ന കൊക്കൈയ്നുമായി എത്തിയ കപ്പൽ പിടികൂടി അമേരിക്കൻ കോസ്റ്റ്ഗാർഡ്. വെനസ്വലയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള പൂർട്ടോ കാബെല്ലോയിൽ വച്ചാണ് പട്രോളിംഗ് സംഘം ലഹരി മരുന്നുമായി എത്തിയ ചെറുകപ്പൽ കണ്ടെത്തിയത്. ഡച്ച് നേവി കപ്പലായ ഗ്രോനിൻജെനിലായിരുന്നു പട്രോളിംഗ് സംഘമുണ്ടായിരുന്നത്.

കപ്പലിലെ ആളുകളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടതിന് പിന്നാലെ പട്രോളിംഗ് സംഘത്തിന് നേരെ അതിവേഗത്തിലെത്തിയ കപ്പൽ ഓടിച്ച ക്രൂ അംഗങ്ങളെ പട്രോളിംഗ് സംഘം വെടി വച്ച് വീഴ്ത്തുകയായിരുന്നു. ലഹരി സംഘത്തിലെ മൂന്ന് പേരാണ് സിനിമാ സ്റ്റൈൽ സ്റ്റണ്ടിനൊടുവിൽ കൊല്ലപ്പെട്ടത്. നിർദ്ദേശങ്ങൾ പാലിക്കാതിരുന്ന ലഹരി സംഘത്തിന്റെ വെടിവയ്പിൽ പട്രോളിംഗ് സംഘത്തിലുള്ള ഉദ്യോഗസ്ഥർക്ക് അടക്കം പരിക്കേറ്റതിന് പിന്നാലെയാണ് അമേരിക്കൻ കോസ്റ്റ്ഗാർഡ് പട്രോളിംഗ് സംഘത്തിന് സഹായത്തിന് എത്തിയത് കോസ്റ്റ്ഗാർഡ് സംഘത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ വെടിയുതിർക്കാൻ ശ്രമിച്ച ലഹരി സംഘാങ്ങളെ വെടിവച്ച് വീഴ്ത്തിയാണ് കപ്പൽ പിടിച്ചെടുത്തത്. 2177 കിലോ കൊക്കെയ്നാണ് കപ്പലിൽ നിന്ന് കണ്ടെത്തിയത്.

വിപണിയിലെത്തിയാൽ ഏകദേശം 5261712750 രൂപ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തിട്ടുള്ളത്. ലഹരി സംഘത്തിലുള്ളവരെ ജീവനോടെ പിടികൂടാൻ ഏറെ പരിശ്രമിച്ചെങ്കിലും സാധ്യമായില്ലെന്ന് കോസ്റ്റ് ഗാർഡ് വ്യാഴാഴ്ച വിശദമാക്കി. അമേരിക്കയിലേക്ക് ലഹരി വസ്തുക്കൾ എത്തുന്നതിൽ സുപ്രധാന പാതകളിലൊന്നാണ് ഈ മേഖല. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ ഫ്ലോറിഡയിലെ കീ വെസ്റ്റിന് സമീപത്തായി കടലിൽ നിന്ന് മാലിന്യം നീക്കം ചെയ്യാനുള്ള ശ്രമത്തിൽ മുങ്ങൽ വിദഗ്ധർ കോടികൾ വിലയുള്ള കൊക്കെയ്ൻ കണ്ടെത്തിയത്. കടലിൽ നൂറ് അടിയോളം താഴ്ചയിലാണ് ഒരു ഡസനിലേറെ കൊക്കെയ്ൻ പാക്കറ്റുകളാണ് കണ്ടെത്തിയത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments