Sunday, December 22, 2024
Homeഅമേരിക്കഅമേരിക്കൻ സ്പെല്ലിംഗ് ബീ മത്സരക്കാരിൽ ഭൂരിഭാഗം ഇൻഡ്യൻ കുട്ടികൾ ✍കോര ചെറിയാൻ

അമേരിക്കൻ സ്പെല്ലിംഗ് ബീ മത്സരക്കാരിൽ ഭൂരിഭാഗം ഇൻഡ്യൻ കുട്ടികൾ ✍കോര ചെറിയാൻ

കോര ചെറിയാൻ

ഫിലാഡൽഫിയാ, യു.എസ്.എ.: കഴിഞ്ഞ മാസാവസാനം നടന്ന സ്ക്രിപ്പ്സ് നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിൽ ഒന്നാം സ്ഥാനം ഇൻഡ്യൻ മാതാപിതാക്കളുടെ എഴാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ബൃഹത് സോമ -12 കരസ്ഥമാക്കി. 90 സെക്കൻ്റിനുള്ളിൽ 29 ഇംഗ്ലീഷ് വാക്കുകൾ കൃത്യമായി സ്പെൽ ചെയ്തു. അനേകലക്ഷം ജനങ്ങൾ ടെലിവിഷനിൽക്കൂടിയും ഓൺലൈനിലും വീക്ഷിച്ച സ്പെല്ലിംഗ് ബീ മത്സരം ഗേയ്‌ലോർഡ് നാഷണൽ റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്റർ, മേരിലാൻഡ് സ്റ്റേറ്റിൽ ആണ് നടന്നത്. 1999 ന് മുൻപായി രണ്ടു ഇൻഡ്യൻ വംശ പരമ്പരയിലുള്ള കുട്ടികൾ താത്ക്കാലിക വിന്നർ സ്ഥാനം കരസ്ഥമാക്കിയിരുന്നു. 2019-ലെ മത്സര വേദിയിലുണ്ടായിരുന്ന 8 മത്സരാർത്ഥികളിൽ 7 ഉം ഇൻഡ്യൻ പാരമ്പര്യത്തിലുള്ളവരായിരുന്നു.

ശക്തമായ മത്സരശേഷം നടന്ന പ്രസ്സ് കോൺഫറൻസിൽ ഭഗവത്ഗീതയിലെ ഭക്തി നിർഭരവും കാവ്യാത്മകവുമായ വേദവചനങ്ങൾ 80 ശതമാനവും ഓർമ്മയിൽ ഉണ്ടെന്നും ഉച്ഛരിക്കുള കാണാപാഠമായി പ്രാപ്തനാണെന്നും സോമ മാദ്ധ്യമപ്രവർത്തകരെ അറിയിക്കുകയും ഏതാനും ശ്ലോകങ്ങൾ ഭക്തിയോടെ ആലപിക്കുകയും ചെയ്തു.

അമേരിക്കൻ കുടിയേറ്റത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇൻഡ്യൻ വംശകരുടെ നിഷ്കപടമായ കുടുംബസ്നേഹവും കഠിനാദ്ധ്വാനവും വിദ്യാഭ്യാസത്തിനും സാമൂഹ്യ ബന്ധങ്ങൾക്ക് ഉത്തജനവും ഊർജ്ജവും നൽകുന്നതായി പല സാമൂഹ്യ പ്രവർത്തകരും അവകാശപ്പെടുന്നു. 2022-ലെ ജന സംഖ്യാ ഗണനാനുസരണം ഇൻഡ്യയിൽ ജനിച്ചു അമേരിക്കയിൽ എത്തിയ 31 ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ ശരാശരി പ്രതിവർഷ വരുമാനം 1,47,000 ഡോളറിൽ എത്തിയതായി സെൻസസ് റിപ്പോർട്ടിൽ പറയുന്നു.

2021-ൽ സ്പെഷ്യലൈസ്‌ഡ് തൊഴിലി നുവേണ്ടി അമേരിക്കൻ ഗവൺമെൻ്റ് അനു മതി നൽകിയ എച്ച്-1ബി വിസയിൽ 74 ശത മാനവും ഇൻഡ്യൻ യുവതീയുവാക്കൾക്കു ലഭിച്ചതിനോടൊപ്പം 2022-23 കാലഘട്ടത്തിൽ ഏകദേശം 2,69,000 ഇൻഡ്യൻ വിദ്യാർത്ഥികൾക്ക് അമേരിക്കൻ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും അഡ്‌മിഷനും കിട്ടിയതായി ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്റർനാഷണൽ എഡ്യൂ ക്കേഷൻ പ്രസ്‌താവനയിൽ പറയുന്നു.

2016-ൽ ഇൻഡ്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ കോൺഗ്രസ്സിന്റെ ജോയിന്റ് സെക്ഷനെ സംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ കോ-ചാംമ്പ്‌സായ ഇൻഡ്യൻ വംശ മത്സരാർത്ഥികളായ നിഹാർ ജാംഗയെയും ജയ്‌റാം ഹാത്വാറിനെയും പ്രത്യേകം അഭിനന്ദിച്ചു. ഇൻഡ്യൻ വംശകരായ അമേരിക്കൻ സ്റ്റുഡൻ്റ്സിനെ വീണ്ടും പുകഴ്ത്തിയതിനോടൊപ്പം ഉന്നത നിലകളിലേയ്ക്കുള്ള പ്രയാണം കഠിനാദ്ധ്വാനത്തിലൂടെ തുടരണമെന്നും ഉപദേശിച്ചു.

വീട്ടിൽ തെലുങ്ക് ഭാഷയിൽ സംസാരിച്ചാലും അമേരിക്കൻ സ്പെല്ലിംഗ് ബീ മത്സരത്തിൽ മുഖ്യമായും പങ്കെടുക്കുന്നത് ആന്ധ്രാ പ്രദേശിൽനിന്നും തെലങ്കാനയിൽനിന്നും കുടിയേറിപാർത്തവരുടെ കുട്ടികളാണ്. സ്പെല്ലിംഗ് ബീ മത്സരം വേദിയിൽ നടക്കുമ്പോഴും പരസ്പരം മാതൃഭാഷയായ തെലുങ്കിൽതന്നെ ടെലിവിഷനിൽ സംസാരിക്കുന്നതായി ഒരു മത്സരാർത്ഥിയുടെ പിതാവ് ദസാറി വെളിപ്പെടുത്തി. കഴിഞ്ഞ വർഷത്തെ സ്പെല്ലിംഗ് ബീ ചാമ്പ്യൻഷിപ്പ് ആദ്യമായി ഗുജറാത്ത് സ്റ്റേറ്റിലെ ദേവ് ഷാ യ്ക്ക് കിട്ടിയതായി പിതാവ് ദേവൽ ഷാ അഭിമാന സമേതം വേദിയിൽ സന്നിഹിതരായവരെ അറിയിച്ചു. 2022-ലെ വിജയിയായ ഹാരിനി ലോഗൻ്റെ പിതാവ് എൻജിനീയറും മാതാവ് ഡോക്റുമാണ്.

സ്പെല്ലിംഗ് ബീ മത്സരവേദിയിൽ എത്തിച്ചേരുവാൻ വേണ്ടി ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷ് ഡിക്‌ഷണറിയിൻപ്രകാരം സാധാരണം ഉപയോഗത്തിലുള്ള 1,70,000 ധികം വാക്കു കളുടെയും 47,000 പഴകിയതും കാലോചിതമല്ലാത്തതുമായ വാക്കുകളുടെയും സ് പെല്ലിംഗ് മനഃപാഠമാക്കുവാനുള്ള ഉദ്യമം വിഭാവനയിലും വിദൂരതയിൽ തന്നെ.

കോര ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments