Saturday, December 28, 2024
Homeകേരളംമഴ ദുരിതം --സംസ്ഥാനത്ത് 42 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, കൊല്ലത്താണ് കൂടുതൽ ക്യാമ്പ്

മഴ ദുരിതം –സംസ്ഥാനത്ത് 42 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, കൊല്ലത്താണ് കൂടുതൽ ക്യാമ്പ്

തിരുവനന്തപുരം — സംസ്ഥാനത്ത്     മഴക്കെടുതിയില്‍ ആകെ 42 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 710 കുടുംബങ്ങളില്‍ നിന്നായി 2192 പേരെ മാറ്റി പാര്‍പ്പിച്ചെന്ന് റവന്യൂവകുപ്പ്. എല്ലാ ജില്ലകളിലും താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്.

കൊല്ലം ജില്ലയിലാണ് കൂടുതല്‍ ക്യാമ്പുകള്‍ തുറന്നത്. ഇവിടെ ആകെ 13 ക്യാമ്പുകള്‍ തുറന്നു. കോട്ടയത്ത് പതിനൊന്നും, തിരുവനന്തപുരത്തും, ആലപ്പുഴയിലും എട്ടുവീതം ക്യമ്പുകളും തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ വിവിധ അപകടങ്ങളിലായി 26 പേര്‍ മരിച്ചുവെന്നാണ് അവസാന കണക്ക്. എല്ലാ ജില്ലകളിലും താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണെന്നും റവന്യൂ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ     മഴക്കെടുതിയെ തുടർന്ന് നിലവിൽ ഏട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 17 കുടുംബങ്ങളിലെ 66 പേരാണുള്ളത്. തിരുവനന്തപുരം, വർക്കല, കാട്ടാക്കട താലൂക്കുകളിൽ രണ്ട് ക്യാമ്പുകൾ വീതവും നെയ്യാറ്റിൻകര, നെടുമങ്ങാട് താലൂക്കുകളിൽ ഓരോ ക്യാമ്പുകൾ വീതവും പ്രവർത്തിക്കുന്നു.

തിരുവനന്തപുരം താലൂക്കിൽ ജി.എച്ച്.എസ്. കാലടി, നെടുമങ്ങാട് താലൂക്കിൽ തേമ്പാമൂട് അങ്കണവാടി, വർക്കല താലൂക്കിൽ മുട്ടള ജി.എൽ.പി.എസ്, കുളമുട്ടം ജി.എൽ.പി.എസ്, കാട്ടാക്കട താലൂക്കിൽ കാപ്പിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഉഴമലയ്ക്കൽ പഞ്ചായത്ത് ബഡ്‌സ് സ്‌കൂൾ എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകൾ തുറന്നത്.

തിരുവനന്തപുരം താലൂക്ക്

പേട്ട വില്ലേജിലെ ഈഞ്ചക്കൽ യു.പി സ്‌കൂൾ ഒരു കുടുംബത്തിലെ രണ്ട് പേർ -ഒരു സ്ത്രീ – ഒരു പുരുഷൻ

മണക്കാട് വില്ലേജിലെ കാലടി ജി.എച്ച്.എസ് മൂന്ന് കുടുംബത്തിലെ പത്ത് പേർ -മൂന്ന് സ്ത്രീകൾ ഏഴ് പുരുഷന്മാർ

വർക്കല താലൂക്ക്

ചെമ്മരുത്തി വില്ലേജിലെ മുട്ടള ജി.എൽ.പി.എസ് രണ്ട് കുടുംബങ്ങളിലെ 13 പേർ- അഞ്ച് സ്ത്രീകൾ- രണ്ട് പുരുഷന്മാർ -ആറ് കുട്ടികൾ

മണമ്പൂർ വില്ലേജിലെ കുളമുട്ടം ജി.എൽ.പി.എസ് ഒരു കുടുംബത്തിലെ നാല് പേർ -ഒരു സ്ത്രീ -ഒരു പുരുഷൻ -രണ്ട് കുട്ടികൾ

കാട്ടാക്കട താലൂക്ക്

പെരുംകുളം വില്ലേജിലെ കാപ്പിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം രണ്ട് കുടുംബങ്ങളിലെ പത്ത് പേർ -അഞ്ച് സ്ത്രീകൾ -ഒരു പുരുഷൻ -നാല് കുട്ടികൾ

ഉഴമലയ്ക്കൽ വില്ലേജിലെ പഞ്ചായത്ത് ബഡ്‌സ് സ്‌കൂൾ ഒരു കുടുംബത്തിലെ അഞ്ച് പേർ -നാല് സ്ത്രീകൾ -ഒരു പുരുഷൻ

നെടുമങ്ങാട് താലൂക്ക്

പുല്ലമ്പാറ വില്ലേജിൽ തേമ്പാമൂട് അങ്കണവാടി ഒരു കുടുംബത്തിലെ ആറ് പേർ -ഒരു സ്ത്രീ -നാല് പുരുഷൻ -ഒരു കുട്ടി

നെയ്യാറ്റിൻകര താലൂക്ക്

കോട്ടുകാൽ വില്ലേജ് സെന്റ് ജോസഫ് എൽ.പി.എസ് ആറ് കുടുംബങ്ങളിലെ 16 പേർ -ഏഴ് സ്ത്രീകൾ -എട്ട് പുരുഷന്മാർ -ഒരു കുട്ടി

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments