ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയ്ക്ക് 74.94 ശതമാനം വിജയം. 81 സ്‌കൂളുകളില്‍നിന്നായി രജിസ്റ്റര്‍ ചെയ്ത 10,947 കുട്ടികളില്‍ 10,890 പേരെ പരീക്ഷ എഴുതിയിരുന്നുള്ളൂ. ഇതില്‍ 8,161 പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. 932 പേര്‍ക്ക് എഴുതിയ എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചിട്ടുണ്ട്.
ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 224 കുട്ടികളില്‍ 207 പേര്‍ ഉന്നത പഠനത്തിന് അര്‍ഹരായി. 92 ശതമാനം വിജയം. 22 പേര്‍ക്ക് എഴുതിയ എല്ലാ വിഷയത്തിനും മുഴുവന്‍ എ പ്ലസ് ലഭിച്ചു.
ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 38 പേരാണ് പരീക്ഷ എഴുതിയത്. 30 വിജയിച്ചു. 78 ശതമാനം വിജയം.