Friday, December 27, 2024
Homeകേരളംമൂന്ന് കുടുംബങ്ങൾക്ക് കൂടി തണലേകി ഡോ .എം. എസ് .സുനിൽ

മൂന്ന് കുടുംബങ്ങൾക്ക് കൂടി തണലേകി ഡോ .എം. എസ് .സുനിൽ

മൂന്ന് കുടുംബങ്ങൾക്ക് കൂടി തണലേകി ഡോ .എം. എസ് .സുനിൽ

സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന  303, 304, 305 -മത്തെയും വീടുകള്‍  ചിക്കാഗോയിലെ സെൻമേരിസ് ഓർത്തഡോക്സ് ചർച്ചിലെ  സുനിൽ ഐസ്സക്കിന്റെ  സഹായത്താൽ മച്ചിപ്ലാവ് സുജി,  മേരി പ്രിയ, സിസി സുനിൽ എന്നീ  കുടുംബഗങ്ങൾക്കായി  ആയി നിർമ്മിച്ചു നൽകി.

വീടുകളുടെ താക്കോൽദാനവും, ഉദ്ഘാടനവും ഓക്കലോൺ സെൻമേരിസ്  ഓർത്തഡോക്സ് ചര്‍ച്ച് അംഗമായ പി .ഓ. ഫിലിപ്പും ,ഫിലോമിന ഫിലിപ്പും ചേർന്ന് നിർവഹിച്ചു.  മച്ചിപ്ലാവ് മുതലാറ്റുവിഴ വിധവയായ സുജി ആൻറണിയും രണ്ട് പെൺമക്കളും, കുന്നുംപറമ്പിൽ വിധവയായ മേരിപ്രിയയും കുടുംബവും, തെക്കേ വലിയ പറമ്പിൽ സിസി സുനിലിനും കുടുംബവും വീടോ സ്ഥലമോ ഇല്ലാതെ മറ്റുള്ളവരുടെ കാരുണ്യത്തിൽ ആയിരുന്നു കഴിഞ്ഞിരുന്നത് . ഇവരുടെ അവസ്ഥ കണ്ട് സാബു പി ഐ മച്ചി പ്ലാവിൽ നാല് സെൻറ് ഭൂമി വീതം നൽകുകയും അതിൽ ടീച്ചർ ഈ മൂന്നു കുടുംബങ്ങൾക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീടുകൾ നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ റൂബി സജി.; പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ .,ഡോ. ബിനു ഫിലിപ്പ് .,ഡോ. സിബിൽ ഫിലിപ്പ് .,എം.പി. വർഗീസ്., ഡേവിഡ് പി .ഐ., സാബു .പി. ഐ. എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments