Monday, December 23, 2024
Homeകേരളംആനയ്ക്ക് മുന്നില്‍ ആറുമീറ്റര്‍ ഒഴിച്ചിടണം: പൂരം എഴുന്നള്ളത്തില്‍ നിയന്ത്രണങ്ങളുമായി ഹൈക്കോടതി.

ആനയ്ക്ക് മുന്നില്‍ ആറുമീറ്റര്‍ ഒഴിച്ചിടണം: പൂരം എഴുന്നള്ളത്തില്‍ നിയന്ത്രണങ്ങളുമായി ഹൈക്കോടതി.

കൊച്ചി: തൃശ്ശൂര്‍ പുരത്തിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ പൂരം എഴുന്നള്ളത്തിൽ നിയന്ത്രണങ്ങളുമായി ഹൈക്കോടതി. ആനകളുടെ മുന്നിൽ ആറ് മീറ്റർ ഒഴിച്ചിടണമെന്നും ഈ പരിധിയിൽ താളമേളങ്ങളും തീവെട്ടിയും പടക്കവുമൊന്നും പാടില്ലെന്നും കോടതി നിർദേശം നൽകി. കുടമാറ്റത്തിന് നിയന്ത്രണം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഓരോ സർട്ടിഫിക്കറ്റും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉറപ്പുവരുത്തണമെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാൽ ഉത്തരവാദിത്വം ചീഫ് വൈൽഡ് ലൈഫ് വാർഡനായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആനകളുടെ ഫിറ്റ്നസ് പരിശോധന നിരീക്ഷിക്കുന്നതിന് രണ്ട് അഭിഭാഷകരെയും ഹൈക്കോടതി ചുമതലപ്പെടുത്തി. 18-ന് അഭിഭാഷകർ തൃശ്ശൂരിലെത്തി പൂരനടത്തിപ്പിന്റെ സമയത്ത് ഫിറ്റ്നസ് പരിശോധന പൂർണമായും നിരീക്ഷിച്ച് കോടതിക്ക് റിപ്പോർട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമപരി​ഗണനയെന്നും കോടതി വ്യക്തമാക്കി.

ആനകളുടെ 50 മീറ്റർ പരിധിയിൽ താളമേളങ്ങളും തീവെട്ടിയും ആളുകളും പാടില്ലെന്ന പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലർ വിവാദമായതോടെ പിൻവലിച്ചിരുന്നു. തുടർന്ന് സുരക്ഷിത ദൂരത്തേക്ക് ആളുകളടക്കം മാറണമെന്ന നിര്‍ദേശം നല്‍കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത് പരി​ഗണിച്ച കോടതി അകലം 6 മീറ്ററായി നിജപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments