Monday, December 23, 2024
Homeകേരളം‘ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് വികസനം നടപ്പാക്കും’: സുരേഷ് ഗോപി.

‘ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് വികസനം നടപ്പാക്കും’: സുരേഷ് ഗോപി.

അടിസ്ഥാന വികസനത്തിലൂന്നിയാണ് തൃശൂരിലെ സ്ഥാനാർഥികളുടെ തെരെഞ്ഞെടുപ്പ് പ്രചാരണം. ജനങ്ങളുടെ ആവശ്യം അറിഞ്ഞാകും വികസനമെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി പറഞ്ഞു. കാർഷിക മേഖലയുടെ വികസനത്തിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിന്റെയും യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെയും ശ്രദ്ധ.

ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് വികസനം നടപ്പാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂർ പൂരം എല്ലാവർക്കും കാണാൻ ആകും വിധം ഗ്യാലറി നിർമ്മിക്കും. ഗ്യാലറി മോഡിലുളള അപ്പർ ടെറസ് ഉണ്ടാക്കും. ആശയമല്ല, വാഗ്‌ദാനമല്ല പ്രവർത്തനമാണ് ഉണ്ടാവുകയെന്നും സുരേഷ് ഗോപി പറഞ്ഞു.

കാർഷിക മേഖലയിൽ കേന്ദ്രത്തിന്റെ സഹായം വേണം. അതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് കെ മുരളീധരൻ പറഞ്ഞു. മലയോര തീര പ്രദേശ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുമെന്ന് വി എസ് സുനിൽകുമാർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments