Friday, October 18, 2024
Homeഅമേരിക്കമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦 | 2024 | ഏപ്രിൽ 14 |...

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦 | 2024 | ഏപ്രിൽ 14 | ഞായർ

ശരീരഭാരം നിയന്ത്രിക്കുമ്പോള്‍ എന്ത് കഴിക്കുന്നു എന്നതുപോലെ പ്രധാനമാണ് എപ്പോള്‍ കഴിക്കുന്നു എന്നതും. ഏത് സമയത്ത് ഭക്ഷണം കഴിക്കുന്നു എന്നത് ശരീരത്തിന്റെ ഊര്‍ജ്ജവിനിയോഗത്തെയും വിശപ്പിനെയും കൊഴുപ്പ് ശേഖരിക്കുന്ന രീതിയെയുമൊക്കെ സ്വാധീനിക്കുമെന്നാണ് പുതിയ പഠനങ്ങളില്‍ പറയുന്നത്.

പ്രഭാതഭക്ഷണം കഴിച്ചതിന് ശേഷം പരമാവധി 10 മണിക്കൂറിനുള്ളില്‍ ആ ദിവസത്തേക്ക് ആവശ്യമായ ഭക്ഷണമെല്ലാം കഴിക്കുന്നതാണ് ശരീരത്തിന് കൂടുതല്‍ ആരോഗ്യകരമെന്നാണ് ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറഞ്ഞിരിക്കുന്നത്. അതായത് രാവിലെ എട്ട് മണിക്ക് പ്രഭാതഭക്ഷണം കഴിച്ചാല്‍ വൈകുന്നേരം ആറ് മണിക്കെങ്കിലും രാത്രി ഭക്ഷണം കഴിച്ചിരിക്കണം. നാലു മണിക്കൂര്‍ വൈകി ഭക്ഷണം കഴിക്കുന്നവര്‍ക്ക് കൂടുതല്‍ വിശപ്പുണ്ടാകും. ഇവരുടെ ശരീരം കലോറി ദഹിപ്പിക്കുന്നതിന്റെ നിരക്ക് കുറവായിരിക്കുമെന്നും കൊഴുപ്പ് കെട്ടിക്കിടക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.

ദിവസത്തില്‍ നേരത്തെ ഭക്ഷണം കഴിക്കുകയും വൈകി ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രണ്ട് ഷെഡ്യൂള്‍ അനുസരിച്ച് അമിതഭാരമുള്ള 16 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരുടെ രക്തസാംപിളുകളും ശരീരോഷ്മാവും ഊര്‍ജ്ജവിനിയോഗവും ശരീരത്തിലെ കൊഴുപ്പ് കോശങ്ങളുടെ സാംപിളുകളും ശേഖരിച്ചിയിരുന്നു പഠനം. വൈകി കഴിക്കുന്നവരില്‍ നേരത്തെ കഴിച്ചവരെ അപേക്ഷിച്ച് 60 കാലറി കുറവാണ് ദഹിപ്പിക്കപ്പെട്ടതെന്നാണ് കണ്ടെത്തല്‍. ഇവരില്‍ ലെപ്റ്റിന്‍ എന്ന ഹോര്‍മോണ്‍ താഴ്ന്ന തോതിലാണ് ഉണ്ടായിരുന്നത്. 10 മണിക്കൂര്‍ ദൈര്‍ഘ്യത്തിനുള്ളില്‍ ദിവസത്തിലെ എല്ലാ ഭക്ഷണവും കഴിക്കുന്നവരില്‍ ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറവായിരിക്കുമെന്നും മാനസികാരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടതായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments