Tuesday, December 24, 2024
Homeഅമേരിക്കഏപ്രിൽ 20നു ബിജു നാരായണൻ റിമി ടോമി ടീമിന്റെ പാട്ടുത്സവം റ്റാമ്പാ ഫ്‌ലോറിഡയിൽ

ഏപ്രിൽ 20നു ബിജു നാരായണൻ റിമി ടോമി ടീമിന്റെ പാട്ടുത്സവം റ്റാമ്പാ ഫ്‌ലോറിഡയിൽ

ടി. ഉണ്ണികൃഷ്ണൻ

2024 ലെ മലയാളീ മെഗാ ഷോ പാട്ടുത്സവം ഫ്രീഡിയ എന്റർടൈൻമെന്റ് റ്റാമ്പായിൽ ഏപ്രിൽ 20 ശനിയാഴ്ച്ച നടത്തുന്നു. ടിക്കറ്റുകൾ DesiEventsFL.com വെബ് സൈറ്റിൽ ലഭ്യമാണ്. ലിമിറ്റഡ് ടിക്കറ്റുകൾ മാത്രം ലഭ്യമായാൽ , എത്രയും വേഗം പരിപാടികളിൽ താല്പര്യമുള്ളവർ ടിക്കറ്റ് എടുക്കേണ്ടതാണ്. ഫ്‌ലോറിഡയിൽ ആകെയുള്ള ഒരേയൊരു ഷോ, റ്റാമ്പായിലാണ് നടക്കുന്നത്. വാൾറിക്കോയിലുള്ള ക്നാനായ കമ്മ്യൂണിറ്റി ഹാളിലാണ് (2620 Washington Rd , Valrico , FL 33594 ) പരിപാടി . വൈകുന്നേരം 6 മണിക്ക് അകത്തേക്ക് പ്രവേശിക്കാം, 7 മണിക്ക് പരിപാടികൾ ആരംഭിക്കും. മലയാളത്തിലെ ഏറ്റവും സ്റ്റേജ് പെർഫോമറായ റിമി ടോമിയുടെ പ്രകടനം സ്റ്റേജിൽ നേരിട്ടു കാണുവാനായി ഫ്ലോറിഡാ മലയാളികൾ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. 2024ലിൽ ഇതുവരെ കേരളത്തിൽ നിന്നും അമേരിക്കയിലെത്തിയ ഒരേയൊരു സ്റ്റാർ ഷോ കൂടിയാണിത് .

റിമി ടോമി, ബിജു നാരായണൻ ടീം നേതൃത്വം നൽകുന്ന പാട്ടുത്സവത്തിൽ ഗായകരായ കൗഷികും അശ്വതിയും ഹാസ്യ പരിപാടിയുമായി അനീഷ് , മായാ , ശ്രീനാഥ് എന്നിവരും അണിചേരുന്നു. ലൈവ് ഓർക്കസ്ട്രയോടൊപ്പം , ഡാൻസും കോമഡിയും ഉൾക്കൊള്ളുന്നതാണ് ഈ മെഗാ ഷോ.ടിക്കറ്റുകൾ എത്രയും വേഗം ബുക്ക് ചെയ്യൂ . DesiEventsFL.com .

ഫ്ലോറിഡയിലെ പരിപാടിയുടെ മുഖ്യ സ്പോൺസേർസ്
മാത്യു മുണ്ടിയാംകൽ , ബെൻ കനകാഭായ്, ജോമോൻ ആന്റണി , റ്റി ഉണ്ണികൃഷ്ണൻ , ബിജു മനാഡയേൽ , ബാബു ദേവസ്യ , ഫ്രാൻസിസ് വയലുങ്കൽ , ടിറ്റോ ജോൺ , അജേഷ് ബാലാനന്ദൻ , വിഷ്ണു നായർ , സിജോ കുര്യാക്കോസ് തുടങ്ങിയവരാണ് .

ടി. ഉണ്ണികൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments