ന്യൂഡൽഹി; പതിനെട്ടാം ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പ് സമയക്രമം ശനി പകൽ മൂന്നിന് തെരഞ്ഞെടുപ്പ് കമീഷൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കും.ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചൽപ്രദേശ്, ജമ്മു കശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പുകളും പ്രഖ്യാപിക്കും.
ഉടൻ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവരും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് 2019 മാർച്ച് 10നാണ്. ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴു ഘട്ടമായിരുന്നു വോട്ടെടുപ്പ്. ഇത്തവണയും ഏഴു ഘട്ടമാകാനാണ് സാധ്യത.
കേരളത്തിൽ കഴിഞ്ഞ തവണ ഏപ്രിൽ 23നായിരുന്നു വോട്ടെടുപ്പ്. കമീഷൻ അംഗമായിരുന്ന അരുൺ ഗോയൽ രാജിനൽകിയതിനെ തുടർന്ന് ഗ്യാനേഷ് കുമാറിനെയും സുഖ്‌ബീർ സിങ് സന്ധുവിനെയും തെരഞ്ഞെടുപ്പ് കമീഷണർമാരായി നിയമിച്ചശേഷമാണ് പ്രഖ്യാപനം.