റാബത്ത്:മൊറോക്കോയിലുണ്ടായഭൂചലനത്തില്‍ മരണസംഖ്യ ആയിരം കടന്നു. 1200 ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്
അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 1037പേര്‍മരിച്ചതായാണ് ഔദ്യോഗികകണക്കുകള്‍. 1204 പേര്‍ക്ക് പരിക്കേറ്റതായും 721 പേരുടെ പരിക്കുകള്‍ ഗുരുതരമാണെന്നും മൊറോക്കആഭ്യന്തരമന്ത്രാലയം അറിയിച്ചു
6.8തീവ്രതരേഖപ്പെടുത്തിയഭൂചലനംതലസ്ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടാക്കി.പ്രാദേശിക സമയം രാത്രി 11 മണിക്ക് ശേഷമാണ് ഭൂചലനമുണ്ടായത്. നിരവധി ബഹുനില കെട്ടിടങ്ങളുള്‍പ്പെടെ തകര്‍ന്നുവീണു.വൈദ്യുതി ബന്ധം താറുമാറായി. റോഡുകള്‍ തകര്‍ന്നു.
ഭൂകമ്പം ദുരന്തം വിതച്ച മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യാന്‍ ഇന്ത്യ സന്നദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊറോക്കോ ദുരന്തത്തില്‍അനുശോചനം അറിയിച്ചാണ് ജി 20 ഉച്ചകോടിയില്‍ മോദി പ്രസംഗംതുടങ്ങിയത്.കഷ്ടപ്പാടിന്റെഈസമയത്ത് ലോക സമൂഹം മുഴുവനായുംമൊറോക്കോയ്ക്ക് ഒപ്പമുണ്ടെന്ന് മോദി പറഞ്ഞു. ഇന്ത്യയ്ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യാന്‍ രാജ്യം സന്നദ്ധമാണ്- മോദി അറിയിച്ചു.