പാരീസ്: യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയുമായ സിസ്റ്റർ ആൻഡ്രെ എന്ന മുത്തശ്ശി കൊറോണ മുക്തയായി. 117 വയസ്സുള്ള മുത്തശ്ശിയ്ക്ക് ജനുവരി 16നാണ് കൊറോണ പോസിറ്റീവ് ആകുന്നത്. പ്രത്യേക രോഗലക്ഷണങ്ങളൊന്നും തന്നെ ഇവർക്കില്ലായിരുന്നു. ദക്ഷിണ ഫ്രാൻസിലെ കത്തോലിക്ക മഠത്തിലെ കന്യാസ്ത്രീയാണ് സിസ്റ്റർ ആൻഡ്രി.
കാഴ്ച നഷ്ടപ്പെട്ട സിസ്റ്റർ ആൻഡ്രി വർഷങ്ങളായി വീൽചെയറിലാണ് കഴിയുന്നത്. ഇവർ രോഗബാധയെത്തുടർന്ന് മറ്റ് അന്തേവാസികളിൽ നിന്ന് ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നത്. കൊറോണ ബാധിച്ച് മൂന്നാഴ്ച്ചകൾക്ക് ശേഷം നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആവുകയായിരുന്നു.
അവൾ വളരെ ഭാഗ്യവതിയാണെന്നാണ് സെയിന്റ് കാതറിൻ ലേബർ റിട്ടയർമെൻറ് ഹോമിന്റെ വക്താവ് ഡേവിഡ് ടവെല്ല പറഞ്ഞത്. അദ്ദേഹം വാർ മാറ്റിൻ ദിനപത്രത്തോട് പറഞ്ഞതിങ്ങനെ: അവർ എന്നോട് അവരുടെ ആരോഗ്യത്തെക്കുറിച്ചല്ല, അവരുടെ ശീലങ്ങളെക്കുറിച്ചാണ് ചോദിച്ചത്. ഉദാഹരണത്തിന്, ഭക്ഷണമോ ഉറക്കസമയത്തിന്റെ ഷെഡ്യൂളുകളോ മാറുമോ എന്നറിയാനാണ് അവർ ആഗ്രഹിച്ചത്. അവർ രോഗത്തെക്കുറിച്ച് ഒരു ഭയവും കാണിച്ചില്ല.
നല്ല വാർത്ത. സന്തോഷം