കരിപ്പൂർ : ഈ മാസം 8 മുതൽ ഒമാൻ രാജ്യത്തേക്കുള്ള പ്രവേശനത്തിനു നിബന്ധനകളെർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു.
ഏപ്രിൽ 8 മുതൽ ഒമാൻ പൗരന്മാർക്കും താമസ വിസയുള്ളവർക്കും മാത്രമേ ഒമാനിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
പുതിയ നിബന്ധന സൗദിയിലേക്ക് ഒമാൻ വഴി മടങ്ങാനുദ്ദേശിക്കുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയായി മാറും. കാരണം ഒമാനിലേക്ക് വിസിറ്റ് വിസയിൽ പോയി 14 ദിവസം അവിടെ താമസിച്ച ശേഷമാണ് പലരും സൗദിയിലേക്ക് പ്രവേശിച്ചിരുന്നത്.
അതേ സമയം ഒമാനിൽ നിലവിൽ ക്വാറന്റൈനിൽ കഴിയുന്ന സൗദി പ്രവാസികൾക്ക് പുതിയ നിബന്ധന മൂലം പ്രയാസം ഉണ്ടാകില്ലെന്നത് ആശ്വാസകരമാണ്.