ജനീവ:വാക്സിന് ദേശീയത കൊവിഡ് നീണ്ടുനില്ക്കാന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. ലോക സാമ്ബത്തിക ഫോറത്തിന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ ദാവോസ് അജണ്ട ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വികസിത രാജ്യങ്ങള്‍ സ്വന്തം പൗരന്മാര്ക്ക് മാത്രമായി വാക്സിന് തയ്യാറാക്കുന്നത് കൊവിഡ് കാലം നീളാന്‍ കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. ചില രാജ്യങ്ങള്‍ വാക്സിനായി കാത്തിരിക്കുമ്ബോള്‍ മറ്റ് രാജ്യങ്ങള്‍ അവരവരുടെ പൗരന്മാര്ക്ക് മാത്രം വാക്സിന് നല്‍കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. സ്വന്തം പൗരന്മാര്ക്കായി മാത്രം രാജ്യങ്ങള്‍ വാക്സിനുകള്‍ നിര്‍മ്മിക്കുന്നത് ദുര്‍ബലരായ ആളുകളെ വലിയ അപകടത്തിലാക്കുകയാണ്.
ഇന്നലെയാണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി അന്താരാഷ്ട്ര തലത്തില്‍ കൊവിഡ് മൂലം പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായത്. ലോകത്ത് നിലനില്‍ക്കുന്ന അസമത്വവും ദാരിദ്ര്യവും ചൂഷണങ്ങളും മഹാമാരിയിലൂടെ പുറത്തുവന്നിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമേറിയവര്‍ക്കും വാക്സിന് ലഭ്യമാക്കാന്‍ വാക്സിന് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.