17.1 C
New York
Sunday, November 27, 2022
Home World ലോകാരോഗ്യ സംഘടനയ്ക്ക് പ്രാഥമിക കോവിഡ് വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ച് ചൈന

ലോകാരോഗ്യ സംഘടനയ്ക്ക് പ്രാഥമിക കോവിഡ് വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ച് ചൈന

Bootstrap Example

ബെയ്ജിങ്: ലോകത്തെ ആകെ പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസിന്റെ ഉത്ഭവം അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രാഥമിക കോവിഡ് കേസുകളുടെ വിശദ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ച് ചൈന.

മഹാമാരി എങ്ങനെ ആരംഭിച്ചുവെന്ന് മനസിലാക്കാനുള്ള ശ്രമങ്ങള്‍ ഇത് സങ്കീര്‍ണ്ണമാകാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.2019 ഡിസംബറില്‍ ചൈനീസ് നഗരമായ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട മഹാമാരിയുടെ ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞ 174 രോഗികളുടെ വിശദമായ വിവരങ്ങളാണ് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ ആവശ്യപ്പെട്ടത്. എന്നാല്‍ ഇവയുടെ സംഗ്രഹം മാത്രമേ ചൈനീസ് അധികൃതർ നല്‍കിയിട്ടുള്ളൂവെന്ന് ടീമിലെ അംഗമായ ഓസ്‌ട്രേലിയന്‍ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡൊമിനിക് ഡ്വെയര്‍ പറഞ്ഞു.

തുടക്കത്തിലെ 174 കേസുകളില്‍ പകുതിയും വുഹാന്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഈ വിവരം ലഭിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് വിവരം ലഭിക്കാത്തതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരിയില്‍ ചൈനയിലെത്തിയ സംഘം കോവിഡ് 19 ന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി നാല് ആഴ്ച ചൈനയില്‍ ചെലവഴിച്ചിരുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

60 വയസ് കഴിഞ്ഞവരാണെങ്കിൽ 1,600 രൂപ നേടാം; സർക്കാറിന്റെ വാർധക്യ പെൻഷന് അപേക്ഷിക്കുന്നത് എങ്ങനെ.

വാർധക്യ കാലത്ത് ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തേണ്ടത് സർക്കാറുകളുടെ കടമയാണ്. ഇതിനായി സർക്കാറുകൾ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. വലിയ സാമ്പത്തിക ചെലവ് വരുന്ന പദ്ധതികളാണെങ്കിലും അർഹരായ ​ഗുണഭോക്താക്കൾക്ക് 1,600 രൂപ മാസ...

ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി.

ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചു. വാഴത്തോപ്പ് , കഞ്ഞിക്കുഴി, കൊന്നത്തടി, പെരുവന്താനം, വണ്ടൻമേട് പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. അഞ്ഞൂറോളം പന്നികളെ ദയാവധത്തിന് വിധേയമാക്കും. നാല് പഞ്ചായത്തുകളിൽ മുമ്പ് പന്നിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു....

വീട്ടമ്മയെ ഗ്യാസ് തുറന്നു വിട്ട് കത്തിച്ച സംഭവം; പ്രതി പിടിയിൽ.

നാരകക്കാനത്തെ വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ അയൽവാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കൽ തോമസ് വർഗീസാണ് പൊലീസിന്റെ പിടിയിലായത്. മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ...

പൊരുതി വീണ് ഡെൻമാർക്ക്‌, എംബാപ്പേയ്ക്ക് ഇരട്ടഗോൾ; ഫ്രാൻസ് നോക്കൗട്ടിൽ.

ഖത്തർ ലോകകപ്പിൽ ഡെൻമാർക്കിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിൽ. ഗ്രൂപ്പ് ഡി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. ഫ്രാൻസിനായി സൂപ്പർതാരം കിലിയൻ എംബാപ്പേ ഇരട്ടഗോൾ നേടി. ആൻഡ്രിയാസ് ക്രിസ്റ്റിന്‍സണിലൂടെയാണ് ഡെൻമാർക്ക്‌ ഗോൾ കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: