100 ശതമാനം പേപ്പര്‍ രഹിതമായ ലോകത്തെ ആദ്യ സര്‍ക്കാരായി ദുബായ് മാറിയതായി കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇതിലൂടെ 350 ദശലക്ഷം ഡോളറും 14 ദശലക്ഷം മനുഷ്യ അധ്വാനത്തിന്റെ 14 ദശലക്ഷം മണിക്കൂറും ലാഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായ് സര്‍ക്കാരിന്റെ ആഭ്യന്തരവും ബാഹ്യവുമായ എല്ലാ നടപടിക്രമങ്ങളും ഇപ്പോള്‍ 100 ശതമാനം ഡിജിറ്റലാണ്.
‘ഈ ലക്ഷ്യത്തിന്റെ നേട്ടം ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഡിജിറ്റലൈസ് ചെയ്യാനുള്ള ദുബായിയുടെ യാത്രയിലെ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാണ് നവീകരണം, സൃഷ്ടിപരമാക്കുക, ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ എന്നിവയില്‍ വേരൂന്നിയ ഒരു യാത്രയാണിത്- ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.
യു.എസ്, യു.കെ, യൂറോപ്യന്‍ യൂണിയന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ നടപടിക്രമങ്ങളും പൗരന്മാരുടെ ഐഡന്റിഫിക്കേഷനുകളും ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനം പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നപടികളിലാണ്. എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ ഒരു തലവേദനയായി രാജ്യങ്ങള്‍ക്ക് മുന്നിലുണ്ട്.
അടുത്ത അഞ്ച് പതിറ്റാണ്ടിനുള്ളില്‍ ദുബായില്‍ ഡിജിറ്റല്‍ ജീവിതം സൃഷ്ടിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വിപുലമായ തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി ദുബായ് കിരീടാവകാശി പറഞ്ഞു.